ഇന്ധനവില വര്‍ധനവിന്‍റെ അമിതഭാരം ലഘുകരിക്കാനായി അധിക നികുതി കേരളം ഒഴിവാക്കണമെന്ന് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ആവശ്യപ്പെടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചിരുന്നു. സമാനമായ രീതിയില്‍ സംസ്ഥാന ഇടപെടല്‍ കൂടി വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. യു.ഡി.എഫ് എം.എല്‍.എമാര്‍ ഈ ആവശ്യം ഉന്നയിച്ച്‌ സൈക്കിളിലാണ് ഇന്ന് സഭയിലേക്ക് എത്തുക.

ഇതിന് പുറമേ മലബാര്‍ കലാപത്തിലെ സ്വതന്ത്ര സമര പോരാളികളായ രക്തസാക്ഷികളുടെ പേര് രക്തസാക്ഷി പട്ടികയില്‍ നിന്നും നീക്കിയ ഇന്ത്യന്‍ ചരിത്ര കൗണ്‍സില്‍ നടപടിയും സഭയില്‍ വരും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക