കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. വെള്ളിയാഴ്ച്ച രാവിലെ 7.30ഓടെയാണ് സംഭവം. റോഡിന് സമീപത്തെ മലയിടിഞ്ഞ് പറക്കല്ലടക്കം റോഡില്‍ പതിച്ചിരിക്കുകയാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാതയാണിത്.

കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ നിരവധി തവണ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. റോഡിന്റ വീതി കൂട്ടല്‍ നിര്‍മ്മാണങ്ങള്‍ കഴിഞ്ഞെങ്കിലും മഴക്കാലത്ത് അപകടകരമാം വിധം മണ്ണിടിച്ചില്‍ തുടരുകയാണ്. റോഡിലേക്ക് വീണ മണ്ണും പാറക്കല്ലും നീക്കിത്തുടങ്ങിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക