കോട്ടയം: കോട്ടയം ജില്ലയില്‍ ഉരുള്‍പൊട്ടല്‍. കൂട്ടിക്കലിലെ വെമ്ബാല മുക്കുളം മേഖലയിലാണ് ഉരുള്‍പൊട്ടിയത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. ജനവാസമേഖലയില്‍ അല്ല ഉരുള്‍പൊട്ടലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാഞ്ഞിരപ്പള്ളിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതതടസം രൂക്ഷമാണ്. കോരുത്തോട് മൂഴിക്കല്‍ കോസ്‌വേ വെള്ളത്തിനടിയിലായി. ഭരണങ്ങാനം- വിളക്കുമാടം റോഡിലും വെള്ളക്കെട്ടുണ്ട്. പാലായില്‍ മീനച്ചിലാറിന്‍റെ ജലനിരപ്പ് അപകടനിലയിലാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പത്തനംതിട്ട സീതത്തോട്ടില്‍ ഭൂമി വിണ്ടുകീറിയിതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്. ഇതോടെ മുണ്ടന്‍പാറയില്‍നിന്ന് നാലുകുടുംബങ്ങളെ ഇതിനകം മാറ്റിപ്പാര്‍പ്പിച്ചു. ആശങ്ക വേണ്ടെന്നും ജാഗ്രത തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം ഇടുക്കിയില്‍ രാത്രി മുഴുവന്‍ പെയ്ത ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ട്. നിലവില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്.പാംബ്ല, കല്ലാര്‍കുട്ടി, പൊന്മുടി, കുണ്ടള, മലങ്കര ഡാമുകള്‍ ഇതുവരെ തുറന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഇടുക്കി ഡാമുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ടെങ്കിലും ആശങ്കാജനകമായ സ്ഥിതി ഇപ്പോഴില്ലെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ മഴയില്‍ തൊടുപുഴയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. ജില്ലയില്‍ 51 കുടുംബങ്ങളിലെ 128 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക