ആലുവ: തോട്ടക്കാട്ടുകര സീ സാള്‍ട്ട് സ്പായിലെ ജീവനക്കാരിയെ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ്​ സാഹസികമായി പിടികൂടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തോട്ടക്കാട്ടുകര ഓലിപ്പറമ്ബില്‍ സോളമനെ (29)യാണ് ആലുവ പൊലീസ് അറസ്റ്റ്​ ചെയ്​തത്​. മലപ്പുറം സ്വദേശി റിന്‍ഷാദ് തോട്ടക്കാട്ടുകരയില്‍ നടത്തുന്ന സ്പായില്‍ സോളമന്‍റെ നേതൃത്വത്തിലുള്ള സംഘം ഗുണ്ടാപ്പിരിവ് ചോദിച്ചെത്തിയതായിരുന്നു. പണം കിട്ടാത്തതിനെ തുടര്‍ന്നാണ്​ ജീവനക്കാരിയെ കെട്ടിയിട്ട് മര്‍ദിച്ചത്​. ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ആക്രമണം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഒളിവില്‍ പോയ സോളമനെ പ്രത്യേക അന്വേഷണ സംഘം ബംഗളുരു മടിവാളയില്‍നിന്നാണ് പിടികൂടിയത്. അറസ്‌റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ആയുധവുമായി പൊലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴടക്കുകയായിരുന്നു.

പത്തോളം കേസുകളിലെ പ്രതിയായ ഇയാള്‍ക്കെതിരെ റൂറല്‍ ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഏപ്രിലില്‍ കാപ്പ ചുമത്തിയിരുന്നു. ആഴ്ചയിലൊരു ദിവസം സ്റ്റേഷനില്‍ ഹാജരാവുക, കേസുകളില്‍ ഉള്‍പ്പെടാതിരിക്കുക എന്നിങ്ങനെയായിരുന്നു കാപ്പ വ്യവസ്ഥകള്‍. ഇത് ലംഘിച്ചാണ് സ്പായില്‍ ആക്രമണം നടത്തിയത്.

കാപ്പ വ്യവസ്ഥകള്‍ ലംഘിച്ചതിനും സോളമനെതിരെ കേസ് എടുത്തിട്ടുണ്ട്. ആലുവ എസ്.എച്ച്‌.ഒ സി.എല്‍.സുധീര്‍, എസ്.ഐമാരായ ആര്‍.വിനോദ്, കെ.വി ജോയി, സി.പി.ഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, പി.എസ്.ജീമോന്‍, ഷാനിഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക