കാസർകോഡ് ജില്ലയിലെ മരുതോം ചുള്ളിയോട് വനത്തിൽ ഉരുൾ പൊട്ടൽ . മലയോര ഹൈവേയിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകി. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ ആളുകൾ കുടുങ്ങിയതോടെ ചുരത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.

സംസ്ഥാനത്ത് മഴക്കെടുതിയും ദുരന്തനിവാരണ പ്രവർത്തനങ്ങളും ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തും. മീറ്റിംഗ് ഓൺലൈനിലാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാർ വിവിധ ജില്ലകളിൽ തങ്ങുന്നതിനാലാണ് ഓൺലൈൻ വഴി യോഗം നടക്കുന്നത്. യോഗത്തിൽ നിലവിൽ സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികളും അപകടസാധ്യതകളും മന്ത്രിമാർ അറിയിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യത തൽക്കാലം ഇല്ലാതായതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ എട്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കണ്ണൂർ, വയനാട്, ഇടുക്കി, കോട്ടയം ജില്ലകളിൽ നാളെ റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കാസർകോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക