നിര്‍ത്താതെയുള്ള കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍പ്രദേശില്‍ കൂറ്റന്‍ മല ഇടിഞ്ഞുവീണു. കോടി പാലത്തിന് സമീപമുള്ള വന്‍ മലയാണ് നിമിഷനേരം കൊണ്ട് നിലംപൊത്തിയത്. പ്രദേശത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ചെറുതായി പൊട്ടല്‍ ഉണ്ടാകുന്നത് മനസ്സിലായതോടെ ആളുകള്‍ മാറി നില്‍ക്കുകയായിരുന്നു. പിന്നീട് നിമിഷനേരം കൊണ്ട് അതിതീവ്രതയോടെ പാറക്കെട്ടുകള്‍ വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. പാലത്തില്‍ നിന്നിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടു. ഇതോടെ പാറക്കെട്ടുകളാല്‍ നിറഞ്ഞ ബലേയികോട്ടി റോഡിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ആളപായം റിപോര്‍ട് ചെയ്തിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിശക്തമായ മഴയാണ് ഹിമാചല്‍പ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളിലായി റിപോര്‍ട് ചെയ്യുന്നത്. മഴക്കെടുതികള്‍ റിപോര്‍ട് ചെയ്തതിനെ തുടര്‍ന്ന് കുളു, മണ്ഡി, സോളന്‍, ലാഹൗള്‍, ചംബ, സ്പിതി എന്നിവിടങ്ങളില്‍ റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക