ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദം ആയ സാഹചര്യത്തിലാണ് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. ഈ ന്യുനമര്‍ദ്ദം വെസ്റ്റ് – നോര്‍ത്ത് വെസ്റ്റ് പ്രദേശങ്ങളിലൂടെ സഞ്ചരിച്ച്‌ ഇന്ന് തമിഴ്‌നാട് തീരത്ത് പ്രവേശിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ പോണ്ടിച്ചേരിയിലും, ആന്ധ്രാപ്രദേശിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങള്‍ അധികൃതരെ അറിയിക്കാന്‍ സര്‍ക്കാര്‍ 434 സൈറണ്‍ ടവറുകള്‍ സ്ഥാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങളും വെള്ളം പുറന്തള്ളാനാവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ചെന്നൈ പൊലീസ് കമ്മീഷണര്‍ ഗഗന്‍ദീപ് സിംഗ്‌ പറഞ്ഞു. തമിഴ്നാട്ടില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ശരാശരി 46 ശതമാനം അധികം മഴ ലഭിച്ചതായാണ് കണക്കാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക