ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും വീഴാൻ പോയ യുവതിക്കിത് രണ്ടാം ജന്മം. തമിഴ്‌നാട്ടിലെ ഈറോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് വീണ യുവതിയെ ബസ് കണ്ടക്ടർ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാക്കുന്നു. ബസിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കുടുങ്ങിയ ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ഈറോഡില്‍ നിന്ന് മേട്ടൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസില്‍ വെച്ചാണ് സംഭവം. യുവതി ബസിന്റെ ഇടനാഴിയിലൂടെ നടക്കുമ്ബോള്‍ കണ്ടക്ടർ ഡോറിന് സമീപം നില്‍ക്കുകയായിരുന്ന യുവതി കാലിടറി വീഴാൻ പോകുന്നത് വീഡിയോയില്‍ കാണാം. ഉടൻ തന്നെ കണ്ടക്ടർ ഇടപെട്ട് യുവതിയെ പിടിച്ച്‌ വലിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്താറിലേക്ക് പോകുകയായിരുന്ന യുവതി ഇടനാഴിയിലൂടെ നടക്കുന്നതിനിടെ വീണു. ബസ്സിൻ്റെ ഫുട്‌ബോർഡില്‍ നിന്നിരുന്ന കണ്ടക്ടർ അവളുടെ മുടിയില്‍ പിടിച്ച്‌ വലിച്ച്‌ ബസിനുള്ളിലേക്ക് വലിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക