ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ ആന്റണി സിനിമയിലേക്ക്. ചിത്രീകരണം പുരോഗമിക്കുന്ന ദ ഗ്രേറ്റ് എസ്കേപ്പ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ആര്‍തര്‍ ആന്റണി അവതരിപ്പിക്കുന്നത്. മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ ഫസ്റ്റ് ഡാന്‍ ബ്ളാക് ബെല്‍റ്റ് കരസ്ഥമാക്കിയ ആര്‍തര്‍ ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ഈ ചിത്രത്തിലേക്ക് ഓഡിഷനിലൂ‌ടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇടുക്കി ഗോള്‍ഡില്‍ ഒരു ചെറിയ കഥാപാത്രത്തെ ആര്‍തര്‍ അവതരിപ്പിച്ചിരുന്നു. നേരത്തേ നിരവധി അവസരങ്ങള്‍ 16 കാരനായ ആര്‍തറെ തേടി എത്തിയിരുന്നെങ്കിലും വിദ്യാഭ്യാസം മുടങ്ങരുതെന്ന കാരണത്താല്‍ സിനിമ പ്രവേശനം ഒഴിവാക്കുകയായിരുന്നു. സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ആര്‍തര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക