രാഷ്ട്രീയ സ്വയംസേവക് സംഘ് അഥവാ RSSന്റെ 100 വര്‍ഷത്തെ ചരിത്രം പറയുന്ന ചിത്രവുമായി ‘വണ്‍ നേഷൻ’ (One Nation) എന്ന സിനിമ ഒരുങ്ങുന്നു. പ്രിയദര്‍ശൻ, വിവേക് രഞ്ജൻ അഗ്നിഹോത്രി ഉള്‍പ്പെടെ ആറ് സംവിധായകരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്തോളജി രൂപത്തില്‍ പുറത്തിറങ്ങാനാണ് സാധ്യത.

സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. RSSകുപ്പായത്തില്‍ മുഖം തരാതെ തിരഞ്ഞു നില്‍ക്കുന്ന ഒരാളുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക്. ഇക്കൊല്ലം ജനുവരിയില്‍ വിവേക് രഞ്ജൻ അഗ്നിഹോത്രിയാണ് ഇങ്ങനെയൊരു ചിത്രം വരുന്ന വിവരം ട്വീറ്റിലൂടെ വെളിപ്പെടുത്തിയത്. ശേഷം ചില ദേശീയ മാധ്യമങ്ങളുടെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളില്‍ മോഹൻലാല്‍, കങ്കണ റണൗത്ത് എന്നിവര്‍ കാസ്റ്റിന്റെ ഭാഗമാകും എന്നും പരാമര്‍ശമുണ്ടായി. ഇതില്‍ സ്ഥിരീകരണം ലഭ്യമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ സംവിധാനം ചെയ്ത വിവേക് രഞ്ജൻ അഗ്നിഹോത്രി ഏറെ വിവാദം നേരിട്ടിരുന്നു. RSSന്റെ സ്ഥാപകദിനവുമായി ബന്ധപ്പെട്ടാണ് ചിത്രം ഒരുങ്ങുക എന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ ട്വീറ്റില്‍ പറയുന്നു. ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തൻ, മജു ബൊഹാര, സഞ്ജയ് പുരണ്‍ സിംഗ് ചൗഹാൻ എന്നിവരാണ് ഈ പ്രജക്ടിലെ മറ്റു സംവിധായകര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക