ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രം ‘പവര്‍ സ്റ്റാറി’ന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. 123 മ്യൂസിക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ബാബു ആന്റണിയുടെ പഴയ ആക്ഷന്‍ സിനിമകളോട് കിടപിടിക്കുന്നതാകും ചിത്രമെന്ന് ട്രെയ്‌ലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. ഒമര്‍ ലുലു ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ബാബു ആന്റണി നായകനായി തിരിച്ചെത്തുന്ന ചിത്രം റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ് സിനിമയുടെ രചന നിര്‍വഹിച്ചത്. റിയാസ് ഖാന്‍, ഷമ്മി തിലകന്‍, അബു സലിം, ശാലു റഹീം, അമീര്‍ നിയാസ്, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്, ആക്ഷന്‍ മാസ്റ്റര്‍ ദിനേശ് കാശി , എഡിറ്റിംഗ് ജോണ്‍ കുട്ടി, സ്പോട് എഡിറ്റര്‍ രതിന്‍ രാധാകൃഷ്ണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സ്വപ്‌നേഷ് കെ നായര്‍, ആര്‍ട്ട് ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് ലിബിന്‍ മോഹനന്‍, കോസ്റ്റ്യും ജിഷാദ് ഷംസുദ്ധീന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഗിരീഷ് കറുവാന്തല, മാനേജര്‍ മുഹമ്മദ് ബിലാല്‍, ലൊക്കേഷന്‍ മാനേജര്‍ സുദീപ് കുമാര്‍, സ്ക്രിപ്റ്റ് അസിസ്റ്റന്റ്സ് ഹൃഷികേശ്, സയ്യിദ്, സ്റ്റീല്‍സ് അജ്മല്‍, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ദിയ സന, റൊമാരിയോ പോള്‍സണ്‍, ഷിഫാസ്, ഷിയാസ്, ടൈറ്റില്‍ ഡിസൈന്‍ ജിതിന്‍ ദേവ് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക