
കൊച്ചി: ( 24.11.2021) എവി പ്രൊഡക്ഷന്റെ ബാനറില്‍ എബ്രഹാം വര്‍ഗീസ് നിര്‍മിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ‘കടമറ്റത്ത് കത്തനാര്‍’ എന്ന ത്രീഡി ചിത്രത്തില്‍ കത്തനാരായി വേഷമിടുന്നത് ബാബു ആന്റണിയാണ്. ടി എസ് സുരേഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാര്‍ എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ് കഥ. ദക്ഷിണേന്‍ഡ്യന്‍ ഭാഷാ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വ്യത്യസ്ത രീതിയില്‍ ഒരുക്കുന്ന ഹൊറര്‍ ഫാന്റസി ചിത്രം ത്രീഡിയുടെ പുത്തന്‍ സാങ്കേതികതവിദ്യ ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ലോഞ്ചും സ്വിചോണും തിരുവനന്തപുരത്ത് നടന്നു. 2011 ല്‍ റിലീസായ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക് ഇന്‍ ആക്ഷനുശേഷം ടി എസ് സുരേഷ് ബാബു തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ആ സിനിമയില്‍ ശക്തമായ കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിച്ചിരുന്നത്.