കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ പറഞ്ഞു. താരസംഘടന ‘അമ്മ’കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് തീരുമാനം. മയക്കുമരുന്നിനടിമകളായ നടന്മാരുമായി സഹകരിക്കില്ലെന്നും രണ്ടു നടന്മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാതാവ് രഞ്ജിത്ത് പറഞ്ഞു.

എല്ലാ സംഘടനകളും ചേര്‍ന്ന് ചര്‍ച്ച നടത്തിയത് സിനിമയുടെ നന്മക്കെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.ലഹരി മരുന്നു പയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയില്‍. അത്തരക്കാരുമായി സഹകരിച്ച്‌ പോകാനാവില്ല. ഈ രണ്ട് നടന്മാരുടെ കൂടെ അഭിനയിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ അടക്കം ശ്രദ്ധിക്കേണ്ടതുണ്ടെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നും നിര്‍മ്മാതാക്കളുടെ പരാതിയില്‍ കഴമ്ബുണ്ടെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു. ഫെഫ്ക, അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംയുക്ത സംഘടനകള്‍ ചേര്‍ന്നാണ് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാവിച്ചത്. ലൊക്കേഷനുകളില്‍ കൃത്യമായി എത്താന്‍ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ രീതി തന്നെയാണ് ഷെയിന്‍ നിഗവും പിന്തുടരുന്നത്. ഇത് നിര്‍മ്മാതാക്കളുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

ഈ സാഹചര്യത്തിലാണ് സംഘടനകള്‍ ഇത്തരത്തിലുള്ള തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്ബ് ചില താരങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഫെഫ്ക പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് സംഘടനകളുടെ ഈ തീരുമാനം വരുന്നത്. ഈ താരങ്ങള്‍ക്കെതിരെ നേരത്തേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഷെയിന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നത് പിന്നീട് പിന്‍വലിക്കുകയായിരുന്നു.

നിര്‍മ്മാതാവ് സോഫിയ പോളിന്റെ ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിന്റെ സെറ്റില്‍ പ്രശ്‌നമുണ്ടാക്കിയതിനാണ് ഷെയ്ന്‍ നിഗത്തെ വിലക്കിയത്. കുര്‍ബാനി ചിത്രത്തിന്റെ ഡബ്ബിങും പൂര്‍ത്തിയാക്കിയിട്ടില്ല. ശ്രീനാഥ് ഭാസി ഏതൊക്കെ സിനിമകള്‍ക്ക് വേണ്ടി കരാര്‍ ഒപ്പിടുന്നു എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ലെന്നും നിര്‍മ്മാതാക്കള്‍ കുറ്റപ്പെടുത്തുന്നു. ശ്രീനാഥ് ഒരു സെറ്റിലും സമയത്തിന് എത്താറില്ലെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.

ആസഫിലി അടക്കമുള്ളവര്ക്ക് നേരെയും ആരോപണങ്ങളുണ്ട്. ഒരു മുതിര്‍ന്ന സംവിധായകന് വാക്കു നല്‍കിയ ശേഷം ഡേറ്റ് കൊടുക്കാതെ കബളിപ്പിച്ചു എന്ന ആരോപണം ആസിഫിനെതിരെ ഉണ്ട്. ഈ സിനിമയില്‍ അഡ്വാന്‍സും നായകന്‍ കൈപ്പറ്റിയിരുന്നു.സിനിമയിലെ അണിയറപ്രവര്‍ത്തകരെ നിരന്തരം കബളിപ്പിക്കുന്ന ഈ താരങ്ങള്‍ക്കെതിരെ നിര്‍മ്മാതാക്കള്‍ക്കെതിരെ ശക്തമായ രോഷത്തിലാണ്. അമ്മയുമായി ഉണ്ടാക്കിയ കരാറില്‍ ഇവര്‍ ഒപ്പിടാന്‍ വിസമ്മതിക്കുന്നതും പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഇപ്പോഴത്തെ നിലയില്‍ താക്കീത് എന്ന നിലയിലാണ് ഫെഫ്ക വാര്‍ത്താസമ്മേളനം വിളിച്ചു നിലപാട് വ്യക്തമാക്കിയത്. ഇതിനെയും വകവെക്കാതെ വന്നതോടെയാണ് വിലക്ക് അടക്കമുള്ള നടപടികളിലേക്ക് സംഘടന കടന്നതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക