കൊവിഡിന് ശേഷം വീണ്ടും തുറന്ന തിയറ്ററുകളില്‍ തരംഗം സൃഷ്ടിച്ച്‌ രജനീകാന്തിന്റെ അണ്ണാത്തെ. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം ലോകമെമ്ബാടുമായി ചിത്രം 100 കോടി നേടിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ആദ്യ ദിനം തന്നെ ചിത്രം 70 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം ആദ്യ ദിനം 35 കോടിയോളം നേടിയെന്നും ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു.112.82 കോടിയാണ് ഇതുവരെ ചിത്രം നേടിയത്. വലിയ ബജറ്റില്‍ നിര്‍മിച്ച ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാതെ തിയേറ്റര്‍ റിലീസ് തെരഞ്ഞെടുക്കുകയായിരുന്നു. രജനി ആരാധകരെ ത്രസിപ്പിക്കുന്ന വിധത്തില്‍ മാസ്, ആക്ഷന്‍, കോമഡി, ഫാമിലി എലമെന്റുകള്‍ ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രജനീകാന്തിന്റേതടക്കമുള്ള മുന്‍ മാസ് ചിത്രങ്ങളുടെ മാതൃകയില്‍ തന്നെയാണ് അണ്ണാത്തെ എന്നും പ്രതികരണങ്ങളുണ്ട്. കേരളത്തിലെയും തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്‍തിട്ടുണ്ട്. ഒരിടവേളയ്‍ക്ക് ശേഷം കേരളത്തിലെ തിയറ്ററുകളെ ആവേശത്തിലാക്കാന്‍ അണ്ണാത്തെയ്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരം കീര്‍ത്തി സുരേഷും പ്രധാന വേഷത്തില്‍ എത്തുന്ന അണ്ണാത്തെയില്‍ നയന്‍താര, ഖുശ്‍ബു, മീന, പ്രകാശ് രാജ്, സൂര്യ തുടങ്ങി ഒട്ടേറെ പേരുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക