സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സൂപ്പര്‍ താരം സുരേഷ് ഗോപിയുടെ ഇളയമകന്‍ മാധവ്. സുരേഷ് ഗോപി നായകനായി കോസ്മോസ് എന്റര്‍റ്റെയിന്‍മെന്റിന്റെ ബാനറില്‍ പ്രവീണ്‍ നാരായണന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തെയാകും മാധവ് അവതരിപ്പിക്കുക.

അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവര്‍ക്കൊപ്പമാണ് മാധവ് മമ്മൂട്ടിയെ കണ്ടത്. മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക