പുതുപ്പള്ളിയിൽ അപ്രതീക്ഷിത നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന നിയമസഭാംഗത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചാം തീയതി നടക്കും എന്നാണ് പ്രഖ്യാപനം. എംഎൽഎയുടെ മരണം സംഭവിച്ച് ആറുമാസത്തിനകമാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. അതുകൊണ്ടുതന്നെ പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഡിസംബറിലോ ജനുവരിയിലോ നടക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.

സെപ്തംബര്‍ അഞ്ചിനാണ് വോടെടുപ്പ്. എട്ടിന് വോട്ടെണ്ണല്‍ നടക്കും. നോമിനേഷൻ സമര്‍പിക്കേണ്ട അവസാന തീയതി – ഓഗസ്റ്റ് 17, സൂക്ഷ്മ പരിശോധന – ഓഗസ്റ്റ് 18, നോമിനേഷൻ പിന്‍വലിക്കാനുള്ള അവസാന തീയതി- ഓഗസ്റ്റ് 21 നുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടുതൽ വിശദാംശങ്ങൾക്കായി ചുവടെയുള്ള വീഡിയോ കാണുക

യുഡിഎഫിന് വേണ്ടി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടിയും ഉമ്മൻ രംഗത്തിറങ്ങുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സിപിഎം പരിഗണിക്കുന്നത് കഴിഞ്ഞ രണ്ടു തവണകളിലും ഉമ്മൻചാണ്ടിക്കെതിരായി മത്സരിച്ച ജെയ്ക്ക് സി തോമസിനെയാണ്. ഉമ്മൻചാണ്ടി വികാരത്തിന് അപ്പുറം സംസ്ഥാന രാഷ്ട്രീയവും സാമുദായിക ഘടകങ്ങളും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ ഇല്ലയോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക