നീലഗിരി: മദ്യപിച്ച്‌ ലക്കുകെട്ട് നൂല്‍ബന്ധമില്ലാതെ അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും നേരെ കൈയേ‌റ്റ ശ്രമം നടത്തിയ മുന്‍ എം.പിയെ നാട്ടുകാര്‍ ശരിക്കും കൈകാര്യം ചെയ്‌തു. അണ്ണാ ഡിഎംകെ നേതാവും 2014 മുതല്‍ 2019 വരെ നീലഗിരി എം‌പിയുമായിരുന്ന സി.ഗോപാലകൃഷ്‌ണനാണ് മദ്യപിച്ച്‌ ലക്കുകെട്ടപ്പോള്‍ പ്രശ്‌നമുണ്ടാക്കിയത്. ഇയാളുടെ അയല്‍വാസിയുടെ പരാതിയില്‍ ഗോപാലകൃഷ്‌ണനെതിരെ കേസെടുത്തിട്ടുണ്ട്.

സംഭവത്തെ കുറിച്ച്‌ കൂനൂര്‍ പൊലീസ് പറയുന്നതിങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദീപാവലിയുടെ തലേദിവസം ഗോപാലകൃഷ്‌ണന്‍ ബന്ധുക്കളുടെ വീട്ടിലേക്ക് പോയി. ഇവിടെവച്ച്‌ മൂക്കറ്റം മദ്യപിച്ച ഇദ്ദേഹം അവരുമായി വഴക്കുണ്ടാക്കി. ഇതോടെ വസ്‌ത്രങ്ങളെല്ലാം കളഞ്ഞ് ഇദ്ദേഹം ബഹളം വച്ചു. സംഭവം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ ഗോപാലകൃഷ്‌ണന്റെ പ്രകടനം വീഡിയോയില്‍ പകര്‍ത്തി വൈറലാക്കി. മുഖത്ത് പരിക്കേ‌റ്റ് ബഹളമുണ്ടാക്കുന്ന മുന്‍ എം.പിയുടെ പ്രവര്‍ത്തികള്‍ വൈറലായി. നാട്ടുകാര്‍ക്ക് നേരെയും ഇയാള്‍ ചൂടായതോടെ ജനങ്ങളുടെ കൈയുടെ ചൂട് ഗോപാലകൃഷ്ണന്‍ അറി‌ഞ്ഞു. സി.ഗോപാലകൃഷ്‌ണനും ഇയാളെ മര്‍ദ്ദിച്ച രണ്ട് ബന്ധുക്കള്‍ക്കും എതിരെ കേസെടുത്തതായി കൂനൂര്‍‌ പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക