ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറില്‍ എത്തിയേക്കുമെന്ന് വിദഗ്ധര്‍. രാജ്യത്ത് കോവിഡ് മഹാമാരി ഒരു വര്‍ഷം കൂടി പൊതുജനാരോഗ്യ പ്രശ്നമായി തുടരുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40 ആരോഗ്യ പരിചരണ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, വൈറോളജിസ്റ്റുകള്‍, പ്രൊഫസര്‍മാര്‍ എന്നിവരെ ഉദ്ധരിച്ച്‌ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. രണ്ടാം തരംഗത്തെക്കാള്‍ മികച്ച രീതിയില്‍ മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യത്തിന് കഴിയുമെന്നും വിദഗ്ധര്‍ പറഞ്ഞു. ജൂണ്‍ മൂന്നിനും 17 നുമിടെയാണ് സര്‍വെ നടത്തിയത്.

മൂന്നാം തരംഗം ഒക്ടോബറില്‍ ആയിരിക്കുമെന്ന് 85 ശതമാനം വിദഗ്ധരും പ്രവചിച്ചു.മൂന്നാം തരംഗം ഓഗസ്റ്റില്‍ എത്തുമെന്നാണ് മൂന്ന് വിദഗ്ധര്‍ പ്രവചിച്ചത്. സെപ്റ്റംബറില്‍ എത്തുമെന്ന് 12 പേര്‍ അഭിപ്രായപ്പെട്ടു. നവംബറിനും അടുത്ത വര്‍ഷം ഫെബ്രുവരിക്കും ഇടയിലാവും മൂന്നാം തരംഗം എത്തുകയെന്നും ഒരു വിഭാഗം വിദഗ്ധര്‍ വിലയിരുത്തി. രണ്ടാം തരംഗത്തെക്കാള്‍ മികച്ച രീതിയില്‍ മൂന്നാം തരംഗത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് 70 ശതമാനം വിദഗ്ധരും പ്രതീക്ഷ പ്രകടിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക