കേരളത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ ഉയരുകയാണ്. ഇടത് വലത് മുന്നണികളെ കൂടാതെ ബിജെപി നയിക്കുന്ന എന്‍ഡിഎയും ശക്തമായ സാന്നിധ്യമായി ഇത്തവണയുണ്ട്. ചില മണ്ഡലങ്ങളിലെങ്കിലും ത്രികോണ മത്സരമുയര്‍ത്താന്‍ ബിജെപിക്ക് കഴിയുമെന്നാണ് പ്രതീക്ഷ. 2019ല്‍ 19 മണ്ഡലങ്ങളില്‍ ജയിച്ച യുഡിഎഫിനാകും ഇക്കുറിയും മേല്‍ക്കൈ എന്നതില്‍ സംശയമില്ല.

മുന്‍ തെരഞ്ഞെടുപ്പിലെ സാഹചര്യം നിലവിലില്ലെന്നാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടിയും പറയുന്നത്. പ്രവചനങ്ങളില്‍ കൃത്യത കാട്ടാറുള്ള അദ്ദേഹം ഇത്തവണ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് എത്ര സീറ്റുകിട്ടുമെന്നും പ്രവചിച്ചു. പന്ത്രണ്ടോ അതില്‍ കുറവോ ആയ സീറ്റുകള്‍ രണ്ട് മുന്നണികള്‍ക്കും ലഭിച്ചേക്കാമെന്നാണ് തുമ്മാരുകുടിയുടെ പ്രവചനം. എന്‍ഡിഎയ്ക്ക് 2 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും അദ്ദേഹം കരുതുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

https://www.facebook.com/share/p/KPWwVZtKbRo255mT/?mibextid=oFDknk

പ്രവചന സിംഹങ്ങള്‍തിരഞ്ഞെടുപ്പുകാലം വരികയാണല്ലോ.ജനാധിപത്യത്തിലെ ഉത്സവങ്ങളായിട്ടാണ് ഞാന്‍ തിരഞ്ഞെടുപ്പിനെ കാണുന്നത്. കേരളത്തില്‍ അതൊരു കലാരൂപം തന്നെയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം നോക്കിയിരിക്കുകയാണ് ഞാന്‍. ഏപ്രില്‍ പതിനേഴുവരെ ഔദ്യോഗിക യാത്രകള്‍ ഉണ്ട്. അതു കഴിഞ്ഞാണ് വോട്ടെടുപ്പെങ്കില്‍ നാട്ടില്‍ ഉണ്ടാകും.

തിരഞ്ഞെടുപ്പ് പ്രവചനവും ആവേശമുണ്ടാക്കുന്നതാണ്. മലയാളികള്‍ എല്ലാവരും രാഷ്ട്രീയം ‘ശരാശരിയില്‍ കൂടുതല്‍’ മനസ്സിലാക്കുന്നവര്‍ ആണെന്ന് ചിന്തിക്കുന്നവരാണ്. നമ്മുടെ ‘ചില രാഷ്ട്രീയ നിരീക്ഷണങ്ങളും’ കണക്കുകൂട്ടലുകളും അനുസരിച്ചാണ് പ്രവചനം എന്നാണ് നമ്മള്‍ ധരിക്കുന്നത്. സത്യത്തില്‍ അത് നമ്മുടെ രാഷ്ട്രീയ ചായ്വിന്റെയും ആഗ്രഹത്തിന്റെയും പ്രതിഫലനം മാത്രമാണ്.ഓരോ തിരഞ്ഞെടുപ്പ് കാലത്തും നമ്മുടെ മുതിര്‍ന്ന രാഷ്ട്രീയനേതാക്കളുടേയും ‘പ്രൊഫഷണല്‍’ നിരീക്ഷകരുടേയും പ്രവചനങ്ങള്‍ ഞാന്‍ ചോദിക്കാറും ശ്രദ്ധിക്കാറുമുണ്ട്. അതില്‍ നിന്നും ഉറപ്പായ ഒരു കാര്യം പറയാം, ആര്‍ക്കും ഒരു ക്ലുവും ഇല്ല!

താഴെക്കാണിച്ചിരിക്കുന്ന സര്‍വ്വേ കണ്ടല്ലോ, ഒരു ബന്ധവുമില്ല. സര്‍വ്വേ നടത്തി ആരുടെയൊക്കെയോ കാശുപോയി. ഇത്രയും ഒക്കെ മുന്‍കൂര്‍ ജാമ്യം എടുത്തതിന് ശേഷം എന്റെ പ്രവചനം പറയാം.തിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ വന്‍ സംഭവ വികാസങ്ങള്‍ ഒന്നുമുണ്ടായില്ലെങ്കില്‍ സീറ്റ് നില താഴെപ്പറയുന്ന പോലെ ആകുംഎല്‍ ഡി എഫ് 10 ± 2യു ഡി എഫ് 10 ± 2എന്‍ ഡി എ 0-22019 ലെ രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളത് എന്നതാണ് എന്റെ പ്രവചനത്തിന്റെ അടിസ്ഥാനം.തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം വീണ്ടും അപ്‌ഡേറ്റ് ചെയ്യാം.നിങ്ങളുടെ പ്രവചനം പറയൂ?മുരളി തുമ്മാരുകുടി(ട്രോളാനുള്ളവര്‍ സ്‌ക്രീന്‍ ഷോട്ട് എടുത്തു വച്ചോളൂ).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക