തിരുവനന്തപുരം: ( 11.10.2021) തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനല്‍ കെട്ടിടത്തിലെ അഞ്ചാം നിലയില്‍ തീപിടിത്തം. ആര്‍ടിഒ ഓഫീസാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ഓഫീസിനോട് ചേര്‍ന്ന ഒരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്. ഇത്തരം സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള ഫയര്‍ എക്‌സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നതിനാല്‍ തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി.

തുടര്‍ന്ന് ഡോര്‍ തകര്‍ത്താണ് രക്ഷാസംഘം അകത്തേക്ക് കയറിയത്. പത്ത് മിനുട്ടിലേറെ വേണ്ടി വന്നു ഫയര്‍ഫോഴ്‌സിന് തീ വരുന്ന സ്ഥലം കണ്ടെത്താന്‍. ഒടുവില്‍ മൂന്ന് വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറിയശേഷമാണ് തീ കണ്ടെത്തി അണയ്ക്കാനായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. കോണിപ്പടിയോട് ചേര്‍ന്ന ഭാഗത്ത് കൂട്ടിയിട്ട പേയ്‌പെറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്. ശുചിമുറിയില്‍ നിന്ന് ബക്കറ്റില്‍ വെള്ളം എടുത്ത് ഒഴിച്ചും ഫയര്‍ ഫോഴ്‌സ് എത്തിച്ച ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചുമാണ് ഒടുവില്‍ തീ അണച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക