ചെന്നൈ: തമിഴ്​നാട്​ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴിയും എ.ഐ.എ.ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ശശികല രാഷ്​ട്രീയത്തിലേക്ക്​ തിരിച്ചെത്തുന്നു. പാര്‍ട്ടിയുടെ തകര്‍ച്ച കണ്ടുനില്‍ക്കാനാവില്ലെന്നും എല്ലാവരെയും നേരില്‍ കാണാന്‍ ഉടനെത്തു​മെന്നും ശശികല അറിയിച്ചു.’പാര്‍ട്ടിയെ നേര്‍വഴിക്ക് നടത്താന്‍ ഉടനെ ഞാനെത്തും. പാര്‍ട്ടിയുടെ അധഃപതനം എനിക്ക് കണ്ടുനില്‍ക്കാനാവില്ല. എല്ലാവരേയും ഒരുമിച്ചു നിര്‍ത്തലാണ് പാര്‍ട്ടിയുടെ നയം, നമുക്കൊരുമിക്കാം’ -ശശികല പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് മുമ്ബാണ്​ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ശശികല പ്രഖ്യാപിച്ചത്​. പാര്‍ട്ടിയിലെ ആഭ്യന്തര കലഹമാണ്​ നിലപാട് മാറ്റത്തിന്​ പിന്നിലെന്നാണ്​ ശശികല പറയുന്നത്​. ഒക്​ടോബര്‍ 16ന്​ മറീന ബീച്ചിലുള്ള ജയലളിതയുടെ സമാധി സ്​ഥലം സന്ദര്‍ശിക്കാന്‍ ശശികല പദ്ധതിയിടുന്നുണ്ട്​. ഇതിന്​ ശേഷം പ്രവര്‍ത്തകരെ നേരില്‍ കാണാനായി സംസ്​ഥാന പര്യടനവും നടത്തുന്നുണ്ട്.​

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എ.ഐ.എ.ഡി.എം.കെ.യുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കായി ഒ. പനീര്‍ശെല്‍വവും എടപ്പാടി പളനിസ്വാമിയും നേതൃത്വം നല്‍കുന്ന ഔദ്യോഗികപക്ഷം ഒരുങ്ങുന്നതിനിടെയാണ്​ ശശികലയുടെ തിരിച്ചവരവ്​ വാര്‍ത്ത. അടുത്ത വര്‍ഷമാണ്​ പാര്‍ട്ടി രൂപവല്‍കരിച്ചിട്ട്​ 50 വര്‍ഷം തികയുന്നത്​. 1972 ഒക്​ടോബര്‍ 17നാണ്​ തമിഴ്​നാട്​ മുന്‍ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്‍ അണ്ണാ ഡി.എം.കെ രൂപീകരിച്ചത്​. പളനസ്വാമിയുടെ കൂട്ടാളികള്‍ക്കെതിരായ വിജിലന്‍സ്​ കേസുകള്‍ക്കൊപ്പം ഡി.എം.കെ സര്‍ക്കാര്‍ കോടനാട്​ കേസ്​ കൂടി കുത്തിപ്പൊക്കിയ സാഹചര്യത്തില്‍ ശശികലയുടെ തിരിച്ചവരവിന്​ വലിയ രാഷ്​ട്രീയ മാനം കൈവന്നിരിക്കുകയാണ്.​

നാല് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2021 ഫെബ്രുവരിയിലാണ്​ ശശികല പരപ്പന അഗ്രഹാര ജയിലില്‍ നിന്നിറങ്ങിയത്​. ശശികലയുടെ തിരിച്ചുവരവ്​ തമിഴ്​ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്​ടിക്കുമെന്ന്​ കരുതിയവരെ നിരാശയാക്കി മാറിനില്‍ക്കുകയാണ്​ അവര്‍ ചെയ്തത്​. മേയില്‍ പാര്‍ട്ടിക്ക്​ ഭരണം നഷ്​ടമായതിന്​ പിന്നാലെ താന്‍ രാഷ്​ട്രീയത്തിലേക്ക്​ മടങ്ങി വരുമെന്ന്​ ശശികല പ്രഖ്യാപിച്ചിരുന്നു.

കോവിഡ്​ സാഹചര്യം മെച്ചപ്പെടുന്ന മുറക്ക്​ പാര്‍ട്ടി പ്രവര്‍ത്തകരെ താന്‍ നേരില്‍ കാണുമെന്നും​ അറിയിച്ചു. എന്നാല്‍ ശശികലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരെ പാര്‍ട്ടി നേതൃത്വം പുറത്തക്കി. എങ്കില്‍ പോലും പ്രവര്‍ത്തകര്‍ അവരുമായുള്ള ബന്ധം​ തുടര്‍ന്നു. ശശികല സംസ്​ഥാന പര്യടനം ആരംഭിക്കുന്നതിന്​ മുന്നോടിയായി പളനിസ്വാമി ക്യാമ്ബിലില്ലാത്ത നിരവധി മുന്‍ മന്ത്രിമാര്‍ അവര്‍ക്ക്​ പിന്തുണ അറിയിച്ചതായാണ്​ റിപ്പോര്‍ട്ടുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക