ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ എല്‍ഡിഎഫ് തീരുമാനം. എസ് ഡി പി ഐ വോട്ടുകള്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചാല്‍ വീണ്ടും വിവാദമുണ്ടാകും എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം. അവിശുദ്ധ കൂട്ടുകെട്ടിനില്ലെന്നും അധികാരത്തില്‍ വീണ്ടും എത്തുമെന്നും യുഡിഎഫ് വ്യക്തമാക്കി. എന്നാല്‍ എസ് ഡി പി ഐ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

യുഡിഎഫിനെതിരെ കൊണ്ടുവന്ന അവിശ്വാസം എസ് ഡി പി ഐയുടെ പിന്തുണയോടെ വിജയിച്ചത് എല്‍ഡിഎഫിന് വലിയ രീതിയില്‍ ക്ഷീണം ചെയ്തിരുന്നു. ഭരണത്തിലും പിന്തുണ ലഭിച്ചാല്‍ അത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മത്സരിക്കേണ്ട എന്ന തീരുമാനം എല്‍ഡിഎഫ് കൈക്കൊണ്ടത്. ഒറ്റയ്ക്ക് മത്സരിച്ചു വിജയിക്കാന്‍ സാധിക്കാത്തതിനാല്‍ മത്സരിക്കില്ലെന്നാണ് വിശദീകരണം.എന്നാല്‍ അധികാരത്തില്‍ എത്താന്‍ ആരുടേയും പിന്തുണ തേടില്ലെന്നാണ് യുഡിഎഫും പറയുന്നത്. മത്സരിക്കാന്‍ ഇല്ലെങ്കില്‍ അവിശ്വാസം എന്തിനു കൊണ്ടുവന്നുവെന്ന് എല്‍ഡിഎഫ് ജനങ്ങളോട് വ്യക്തമാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

28 അംഗ നഗരസഭയില്‍ 14 യുഡിഎഫ് അംഗങ്ങളാണ് ഉള്ളത്. ഇതില്‍ ഒരാള്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മറുകണ്ടം ചാടിയിരുന്നു. എല്‍ഡിഎഫ് 9, എസ്ഡിപിഐ 5 എന്നിങ്ങനെയാണ് കക്ഷിനില. തെരഞ്ഞെടുപ്പില്‍ ക്വാറം തികയാതെ വരുമ്ബോള്‍ യുഡിഎഫിനു അധികാരത്തില്‍ തിരിച്ചെത്താം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക