ഇത്തവണ രണ്ടു നിയമസഭാ സമ്മേളനങ്ങളിലായി പിവി അന്‍വര്‍ എംഎല്‍എ പങ്കെടുത്തത് വെറും അഞ്ചുദിവസം. പതിനഞ്ചാം നിയമസഭ രണ്ടു തവണയായി 29 ദിവസം കൂടിയതിലാണ് അന്‍വര്‍ ഇത്രയും ദിവസം മാത്രം പങ്കെടുത്തിട്ടുള്ളത്.ഇതിനുപുറമെ അന്‍വര്‍ അംഗമായ നിയമസഭാ സമിതികളുടെ ഒറ്റ യോഗത്തിലും അദ്ദേഹം പങ്കെടുത്തിട്ടില്ല.കെപിസിസി സെക്രട്ടറി അഡ്വ. സിആര്‍ പ്രാണകുമാര്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ സംസ്ഥാന പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റീന വിആര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അന്‍വര്‍ എംഎല്‍എ നിലവില്‍ ബിസിനസ് ആവശ്യാര്‍ത്ഥം പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയേറ ലിയോണിലാണുള്ളതെന്നാണ് വിവരം. നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പിനുമുന്‍പും എംഎല്‍എയെ നാട്ടില്‍ കാണാനില്ലെന്ന തരത്തില്‍ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും വിമര്‍ശനമുയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പിനുതൊട്ടുമുന്‍പാണ് അന്‍വര്‍ സിയേറ ലിയോണില്‍നിന്ന് നാട്ടിലെത്തിയത്.പതിനഞ്ചാം കേരള നിയമസഭ ഒന്നാം സമ്മേളനത്തില്‍ 12ഉം രണ്ടാം സമ്മേളനത്തില്‍ 17ഉം ദിവസങ്ങള്‍ വീതം ആകെ 29 ദിവസമാണ് കൂടിയത്. ഇതില്‍ പിവി അന്‍വര്‍ എംഎല്‍എ ആദ്യ സമ്മേളനത്തില്‍ അഞ്ചു ദിവസമാണ് ഹാജരായത്. രണ്ടാം സമ്മേളനത്തില്‍ തീരെ പങ്കെടുത്തിട്ടില്ല. സഭയില്‍ ഹാജരാകാതിരിക്കാന്‍ അദ്ദേഹം അവധി അപേക്ഷ നല്‍കിയിട്ടില്ലെന്നും ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മറുപടിയില്‍ പറയുന്നു. അതേസമയം, നിയമസഭാ അംഗങ്ങള്‍ വിദേശത്ത് പോകുമ്ബോള്‍ വിവരം സ്പീക്കറെ അറിയിക്കണമെന്ന് ചട്ടമില്ലെന്ന് പ്രാണകുമാറിന്‍രെ ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കിയിട്ടുണ്ട്.സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച നിയമസഭാ സമിതി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, ഭക്ഷ്യ-സിവില്‍ സപ്ലൈസും സഹകരണവും സംബന്ധിച്ച സബ്ജക്‌ട് ക്മ്മിറ്റി തുടങ്ങിയവയിലാണ് അന്‍വര്‍ അംഗമായിട്ടുള്ളത്. ഇതില്‍, ഉറപ്പുകള്‍ സംബന്ധിച്ച സമിതി രണ്ടും ഔദ്യോഗിക ഭാഷാ സമിതിയും ഭക്ഷ്യ-സിവില്‍ സപ്ലൈസ് സമിതിയും മൂന്നു വീതം യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ ഒറ്റ യോഗത്തിലും പിവി അന്‍വര്‍ പങ്കെടുത്തിട്ടില്ലെന്നാണ് സംസ്ഥാന പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മറുപടിയില്‍ വ്യക്തമാക്കുന്നത്.അതേസമയം, അദ്ദേഹത്തിന്‍രെ അവധിയുമായി ബന്ധപ്പെട്ട് നിലവില്‍ നിയമപ്രശ്‌നങ്ങളില്ല. ഭരണഘടനയുടെ 190(4) പ്രകാരം 60 സഭാസമ്മേളനങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരുന്നാല്‍ മാത്രമേ എംഎല്‍എയെ അയോഗ്യനാക്കാന്‍ സഭയ്ക്ക് അധികാരമുള്ളൂ. സഭയുടെ അനുമതിയോടെ എംഎല്‍എയ്ക്ക് ലീവെടുക്കുകയുമാകാം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക