കൊച്ചി: കർഷകവിരുദ്ധ- കാർഷിക നിയമഭേദഗതികൾക്കെതിരെ കഴിഞ്ഞ പത്ത് മാസക്കാലമായി രാജ്യത്ത് ശക്തമായി തുടരുന്ന കർഷക പ്രക്ഷോഭത്തിനെതിരെ കേന്ദ്ര സർക്കാരും, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും കടുത്ത ആക്രമണങ്ങളാണ് അഴിച്ചു വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം
ഉത്തർപ്രദേശിലെ ലംഖിപൂരിലുണ്ടായ കർഷക വേട്ടയിൽ ഒമ്പത് പേർക്കാണ് ജീവൻ നഷ്ടമായത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് കാർ ഓടിച്ച് കയറ്റി 4 പേരെ കൊലപ്പെടുത്തിയത് രാജ്യത്തെ ഞെട്ടിച്ചു. ഇതിൽ പ്രതിഷേധിച്ച ജനനേതാക്കളെ സംഭവസ്ഥലത്തേക്ക് കടത്തിവിടുവാൻ യു.പി.യിലെ ബി.ജെ.പി.സർക്കാർ തയ്യാറായില്ല. ഡെൽഹി യു.പി. ഭവനു മുന്നിൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മാധ്യമ പ്രവർത്തരെ കണ്ട കിസാൻ സഭ അഖിലേന്ത്യാ ഫിനാൻസ് സെക്രട്ടറി സ.പി.കൃഷ്ണപ്രസാദിനെ യു.പി.പോലീസ് അറസ്റ്റ് ചെയത് ഭീകരമായിമർദ്ദിക്കുന്ന ചിത്രങ്ങളും ഇതിനകം പുറത്തുവന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യത്ത് നടപ്പാക്കി വരുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. കേരളത്തിലെ ജീവനക്കാരും അധ്യാപകരും പ്രതിഷേധത്തിൽ കണ്ണി ചേരുന്നതിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ, താലൂക്ക് , ഏര്യാ കേന്ദ്രങ്ങിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടിയിൽ എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന കമ്മിറ്റിയംഗം എൽ.മാഗി, കെ.ജി.ഒ.എ.സംസ്ഥാന വൈ:പ്രസിഡന്റ് ടി.എൻ.മിനി,കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ്.സുശീല,കെ.കെ.സുനിൽകുമാർ,എ.കെ.ജി.സി.ടി. സംസ്ഥാന സെക്രട്ടറി സന്തോഷ് ടി. വർഗ്ഗീസ്, സി.യു.ഇ. ഒ സംസ്ഥാന കമ്മിറ്റിയംഗം പി.എം.ശിവദാസ്, കെ.എം.സി.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം പി.ഡി.സാജൻ,കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ. അൻവർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രാജമ്മ രഘു,ജോഷി പോൾ, ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ, ട്രഷറർ കെ.വി.വിജു എന്നിവർ സംസാരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക