ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ പുനരാരംഭിച്ചു. ഏഴ് മണിക്കൂറിന് ശേഷമാണ് തകരാര്‍ പരിഹരിച്ചത്. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ തടസപ്പെട്ട പ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പുനരാരംഭിക്കാനായത്. ഫേസ്ബുക്ക് സേവനങ്ങള്‍ ആശ്രയിക്കുന്ന വ്യവസായികള്‍ അടക്കമുള്ള ഉപഭോക്താക്കളോട് മാര്‍ക്ക് സക്കര്‍ബര്‍ഗ് ക്ഷമ ചോദിച്ചു. സാങ്കേതിക തടസമുണ്ടായതിന് കാരണം വെളിപ്പെടുത്തിയിട്ടില്ല.

ഫേസ്ബുക്ക് മെസഞ്ചറിനുണ്ടായ തകരാര്‍ പൂര്‍ണ്ണമായി പരിഹരിക്കാനായില്ല. ഫേസ്ബുക്ക് ഓഹരിമൂല്യം 5.5 ശതമാനം ഇടിഞ്ഞു. സാങ്കേതിക തകരാറിന് ശേഷമാണ് ഓഹരിമൂല്യം ഇടിഞ്ഞത്. 2019ല്‍ സാങ്കേതിക തടസം കാരണം 14 മണിക്കൂര്‍ ഫേസ്ബുക്ക് സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. ഇന്ത്യയില്‍ മാത്രം ഫേസ്ബുക്കിന് 41 കോടിയും വാട്‌സ്‌ആപ്പിന് 53 കോടിയും ഇന്‍സ്‌റ്റാഗ്രാമിന് 21 കോടിയും ഉപഭോക്താക്കളുണ്ട്. വാട്‌സ്‌ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക