തിരുവനന്തപുരം: എ പ്ലസ് നേടിയവരുടെ എണ്ണം കൂടിയതിനാലാണ് പ്ലസ് വണില്‍ ആഗ്രഹിക്കുന്ന സീറ്റോ വീടിനടുത്തുള്ള സ്‌കൂളിലെ അഡ്മിഷനോ കുട്ടികള്‍ക്ക് ലഭിക്കാതെ പോകുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.സര്‍കാര്‍ ഇക്കാര്യം ഗൗരവമായെടുത്ത് നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പ്ലസ് വണ്‍ രണ്ടാം അലോട് മെന്റ് 23ന് നടക്കുമെന്നും അത് കഴിഞ്ഞശേഷം താലൂക് അടിസ്ഥാനത്തില്‍ സീറ്റുകള്‍ കുറവുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്കു ബുദ്ധിമുട്ടാകാത്ത രീതിയില്‍ ക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 85,314 പേര്‍ക്ക് ഇനി പ്രവേശനം ലഭിക്കാനുണ്ട്. 12,384 സീറ്റ് ഒഴിവുണ്ട്. വിദ്യാര്‍ഥികള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ സീറ്റുകള്‍ നല്‍കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.അതേസമയം നേരത്തേ പറഞ്ഞ മറുപടി മന്ത്രി ആവര്‍ത്തിക്കുകയാണെന്ന് സതീശന്‍ ആരോപിച്ചു. പുതിയ പ്ലസ് വണ്‍ ബാച് സര്‍കാര്‍ അനുവദിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക