പാ​ല​ക്കാ​ട്: ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നി​ടെ പ​ല​ക തകര്‍ന്ന് കി​ണ​റ്റി​ലേ​ക്ക് വീണ് മ​രി​ച്ചു.ഇന്നലെ വൈകുന്നേരം നി​ര്‍​മാ​ണ ജോ​ലി ന​ട​ക്കു​ന്ന​തി​നി​ടെ തട്ടി​ന്‍റെ പ​ല​ക ത​ക​രു​ക​യാ​യി​രു​ന്നു. തുടര്‍ന്ന് 20 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ നിന്നും പ​ല​ക ത​ക​ര്‍​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കി​ണ​റ്റി​ലേ​ക്കാ​ണ് ഇ​രു​വ​രും വീഴുകയായിരുന്നു. മ​രി​ച്ച​ത് പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ ഷ​മ​ല്‍ ബ​ര്‍​മ​ന്‍, നി​ധു ബി​ശ്വാ​സ് എ​ന്നി​വ​രാ​ണ് . ഇവരെ അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പു​റ​ത്തെ​ത്തിച്ച്‌ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ആ​യി​ല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക