കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന് അവകാശപ്പെട്ട് സാമ്ബത്തിക തട്ടിപ്പ് നടത്തിയ ചേര്‍ത്തല സ്വദേശി മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റില്‍. 10 കോടിയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. ടിപ്പു സുല്‍ത്താന്റെ സിംഹാസനം വരെ കൈവശമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ക്രൈംബ്രാഞ്ചിന്റേതാണ് നടപടി. 2,62,000 രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന് കാണിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ചേര്‍ത്തലയില്‍ ഒരു ആശാരിയുണ്ടാക്കിയ കസേരയാണ് ഇയാള്‍ ടിപ്പു സുല്‍ത്താന്റെ സിംഹാസനം എന്ന് പറഞ്ഞ് വിറ്റത്. തട്ടിപ്പിന് പുറമെ കോടിക്കണക്കിന് രൂപ കടം വാങ്ങിയും ഇയാള്‍ ആളുകളെ പറ്റിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നിലവില്‍ സാമ്ബത്തിക തട്ടിപ്പിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡോ. മോന്‍സന്‍ മാവുങ്കല്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് ഡോക്ടറേറ്റ് പോലുമില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അഞ്ച് പേരില്‍ നിന്നായി 10 കോടി രൂപ ഇയാള്‍ വാങ്ങി. പലിശരഹിതമായ വായ്പ്പ നല്‍കാമെന്നായിരുന്നു വാഗ്ദാനം. പ്രതിയ്‌ക്ക് സംസ്ഥാനത്ത് ഉന്നതരുമായി ബന്ധമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക