മോളിവുഡ് പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് സുചിത്ര. ഏകദേശം 80-90 കാലഘട്ടത്തിലെ സൂപ്പര്‍ ചിത്രങ്ങളില്‍ പ്രേക്ഷകശ്രദ്ധ നേടിയ നായികയായിരുന്നു സുചിത്ര.വിവാഹം കഴിഞ്ഞതിന് ശേഷം സിനിമയില്‍ നിന്നും വിട പറഞ്ഞ സുചിത്ര ഇപ്പോള്‍ അമേരിക്കയിലാണ് താമസം.അതെ പോലെ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സ്ഥിരമായി തന്റെ സെല്‍ഫി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്ന നടി തനിക്ക് സെല്‍ഫി കണ്‍ട്രോള്‍ വേണമോ എന്ന് ചോദിച്ചാണ് ഒരു സെല്‍ഫി പങ്ക് വെച്ചിരിക്കുന്നത്. വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിടപറയുന്ന നടിമാര്‍ മലയാളത്തില്‍ ഏറെയാണ്. പലരും നല്ല അവസരങ്ങളിലൂടെ തിരിച്ച്‌ വരവ് നടത്താറുണ്ട് ഇപ്പോള്‍. ചുരുക്കം ചിലര്‍ക്ക് മാത്രമേ പഴയ സ്വീകാര്യത ലഭിക്കാറുള്ളു. അത്തരത്തില്‍ മലയാളികള്‍ തിരിച്ച്‌ വരവിന് ആഗ്രഹിക്കുന്ന നടിമാരുടെ ലിസ്റ്റിലുള്ള താരമാണ് സുചിത്ര മുരളി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരവം എന്ന സിനിമയിലൂടെയാണ് ബാലതാരമായി സുചിത്ര സിനിമയില്‍ അരങ്ങേറിയത്. ശേഷം അടിമ കച്ചവടം, അങ്ങാടി, വൃത്തം, സ്വര്‍ണ്ണഗോപുരം തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ നമ്ബര്‍‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയിലൂടെ തന്‍റെ 14-ാം വയസ്സില്‍ സുചിത്ര നായികയായി അരങ്ങേറുകയുണ്ടായി. മോഹന്‍ലാലിന്‍റെ ഭാര്യയുടെ പേരും സുചിത്രയെന്നായതിനാല്‍ പണ്ട് കാലത്ത് ചിലരെങ്കിലും നടി സുചിത്രയാണ് ലാലിന്‍റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ചിരുന്നതായി ചില സിനിമാവാരികകളില്‍ ഗോസിപ്പ് കോളങ്ങളില്‍ മുമ്ബ് വന്നിട്ടുമുണ്ട്.

അതിനു ശേഷം നിരവധി സിനിമകളുടെ ഭാഗമായി സുചിത്ര. കുട്ടേട്ടന്‍, ക്ഷണക്കത്ത്, അഭിമന്യു, മിമിക്സ് പരേഡ്, എഴുന്നള്ളത്ത്, മൂക്കില്ലാ രാജ്യത്ത്, കടിഞ്ഞൂല്‍ കല്യാണം, നയം വ്യക്തമാക്കുന്നു, ഭരതം, തലസ്ഥാനം, നീലകുറുക്കന്‍, കാസര്‍ഗോഡ് കാദര്‍ഭായ്, തക്ഷശില, ഹിറ്റ്ലര്‍, രാക്ഷസരാജാവ്, കാസി, രാക്കിളിപ്പാട്ട് തുടങ്ങിയവയാണ് ശ്രദ്ധ നേടിയ സിനിമകള്‍. 2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭരണചാര്‍ത്ത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അമേരിക്കയിലെ കന്‍സാസ് സിറ്റിയിലെ മിസോറിയില്‍ ആണ് ഭര്‍ത്താവും പൈലറ്റുമായ മുരളിക്കും മകള്‍ നേഹയ്ക്കുമൊപ്പം 17 വര്‍ഷമായി സുചിത്രയുടെ താമസം. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുന്നുമുണ്ട് താരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക