
ഒരേ പദവിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ വൈസ് പ്രസിഡണ്ടുമാരേയും, ജനറല്‍ സെക്രട്ടറിമാരെയും പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടന്നാണ് കെപിസിസിയുടെ തീരുമാനം. അങ്ങനെ വരുമ്ബോള്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് സ്ഥാനം പോകുമെന്ന് ഉറപ്പാണ്. പി.സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, എന്‍ സുബ്രഹ്മണ്യന്‍, പത്മജ വേണുഗോപാല്‍, തമ്ബാനൂര്‍ രവി, ശരത് ചന്ദ്രപ്രസാദ്, സി.ആര്‍ മഹേഷ്, മാത്യു കുഴല്‍ നാടന്‍, സജീവ് ജോസഫ്, ദീപ്തി മേരി വര്‍ഗീസ്, ജയ്സണ്‍ ജോസഫ് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കാണ് പദവി നഷ്ടപ്പെടുക. ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ ഡിസിസി അധ്യക്ഷന്മാരെ ഭാരവാഹി ആക്കേണ്ടതില്ലെന്നുമാണ് മാനദണ്ഡം.
ഒരാള്‍ക്ക് ഒരു പദവി നടപ്പിലാക്കുമ്ബോള്‍ ജനപ്രതിനിധികള്‍ പൂര്‍ണ്ണമായും തഴയപ്പെടുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, എന്‍ സുബ്രഹ്മണ്യന്‍, പത്മജ വേണുഗോപാല്‍ എന്നിവര്‍ ഐ ഗ്രൂപ്പിലെ പ്രധാനികളാണ്. തമ്ബാനൂര്‍ രവി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും. ഇവര്‍ക്ക് സ്ഥാനം നിഷേധിക്കുകയാണ് ഈ മാനദണ്ഡത്തിന് പിന്നിലെ ലക്ഷ്യം. മാനദണ്ഡം നടപ്പിലാക്കുന്നതിലൂടെ മുതിര്‍ന്ന നേതാക്കളുടെ പാര്‍ട്ടിയിലെ സ്വാധീനം കുറയ്ക്കാനാണ് കെപിസിസി നേതൃത്വം ശ്രമിക്കുന്നത്. മാനദണ്ഡങ്ങള്‍ കെപിസിസി അധ്യക്ഷനും വര്‍ക്കിങ് പ്രസിഡണ്ടുമാര്‍ക്കും ബാധകമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കെപിസിസി അദ്ധ്യക്ഷന്‍ സുധാകരനും വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ദിഖ്, പി.ടി തോമസ് എന്നിവര്‍ ജനപ്രതിനിധികളാണെന്ന് മാനദണ്ഡങ്ങളെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.