മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. എണ്‍പത് വയസായിരുന്നു. വീഴ്‌ചയില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഫെര്‍ണാണ്ടസ്. തലച്ചോറില്‍ രക്തം കട്ടപിടിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ‌്ക്കും വിധേയനാക്കിയിരുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രിയായിരുന്നു. രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായിരുന്ന ഫെര്‍ണാണ്ടസ് അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ളയാള്‍ കൂടിയായിരുന്നു. 1980ല്‍ കര്‍ണാടകയിലെ ഉടുപ്പിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഓസ്‌കര്‍ ഫെര്‍ണാണ്ടസ് 1984, 89, 91, 96 കാലഘട്ടങ്ങളിലും അതേ മണ്ഡലത്തെ പ്രതിനിധീകരിച്ചു.1998ല്‍ രാജ്യസഭ എംപിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക