ലഖ്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസനങ്ങളെക്കുറിച്ച് യു.പി മുഖ്യമന്ത്രി ആദ്യത്യനാഥ് നല്‍കിയ  പരസ്യത്തില്‍ നല്‍കിയ ഫ്‌ളൈ ഓവർ ചിത്രം ബംഗാളിലേത്.  തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ഇതുമായി രംഗത്തെത്തിയത്. ഇതോടെ സംഭവം വിവാദമായി.പരസ്യത്തിന് താഴെയുള്ള കൊളാഷിലാണ് കൊല്‍ക്കത്തയിലെ ഫ്‌ളൈ ഓവര്‍ ഉള്ളത്. നീലയും-വെള്ളയും കലര്‍ന്ന പെയിന്റും മഞ്ഞ ടാക്‌സികളും ഉള്ള ഫ്‌ളൈ ഓവര്‍ മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ നിര്‍മ്മിച്ച സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ‘മാ ഫ്‌ളൈ ഓവര്‍’ ആണെന്ന് പല സോഷ്യല്‍ മീഡിയ ഉപയോക്താക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്.സംഭവത്തിന് പിന്നാലെ ബി.ജെ.പിയേയും യോഗിയേയും പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി രംഗത്തെത്തി.യോഗി ആദിത്യനാഥിനായി യു.പിയെ മാറ്റുകയെന്നാല്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ ഉണ്ടാക്കിയ വികസനങ്ങളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് അവരുടേത് പോലെ ഉപയോഗിക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു.ഫുള്‍ പേജ് പരസ്യമാണ് യോഗി സര്‍ക്കാര്‍ പത്രത്തില്‍ നല്‍കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക