കണ്ണൂര്‍: വിവാദ സിലബസിനെ ചൊല്ലി എസ്‌എഫ്‌ഐയിലും വിരുദ്ധ അഭിപ്രായങ്ങൾ ഭ. ആര്‍എസ്‌എസ് നേതാക്കളുടെ പുസ്തകങ്ങള്‍ പഠിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി നിലപാട് എടുത്തപ്പോള്‍ അതിനെ തള്ളി സംഘടനയുടെ കേന്ദ്ര സെക്രട്ടേറിയറ്റംഗം തന്നെ രംഗത്ത് എത്തിയതോടെയാണ് വിഷയത്തില്‍ സംഘടനയുടെ അകത്ത് ഭിന്നാഭിപ്രായമുണ്ടെന്ന കാര്യം പരസ്യമായത്.കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിവാദമായ പിജി സിലബസ് പിന്‍വലിക്കണമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ സച്ചിന്‍ ദേവ് നിലപാട് എടുത്തപ്പോള്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിധീഷ് നാരായണന്‍ അതിനെ തള്ളി രംഗത്തെത്തി. ആര്‍എസ്‌എസ് നേതാക്കളുടെ പുസ്തകവും സര്‍വ്വകലാശാലകള്‍ പഠിപ്പിക്കണമെന്ന് നിധീഷ് നാരായണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എം.കെ.ഹസ്സന്‍്റേതാണ് ശരിയായ നിലപാടെന്നും നിധീഷ് വ്യക്തമാക്കി. യൂണിവേഴ്സിറ്റിയില്‍ താലിബാനിസം പാടില്ലെന്നും നിധീഷ് നാരായണന്‍ തന്‍്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.എന്നാല്‍ താന്‍ പറയുന്നതാണ് സംഘടനയുടെ ഔദ്യോഗിക നിലപാടെന്നും മാറ്റാരെങ്കിലും പറയുന്നതല്ല സംഘടനയുടെ നിലപാടെന്നും സച്ചിന്‍ ദേവ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ച യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എം.കെ.ഹസ്സന്‍്റെ പ്രതികരണം പരിശോധിക്കുമെന്നും സച്ചിന്‍ ദേവ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക