
അഹമ്മദാബാദ്: ഗുജറാത്തില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് കാമുകിക്കൊപ്പം യുവാവിനെ കയ്യോടെ പിടികൂടി ഭാര്യ. യുവാവിനൊപ്പം കാമുകിയെയും ഭാര്യയും കുടുംബക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. യുവതിയുടെ തുണി വലിച്ചുകീറി നഗ്നയാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വല്‍സാദിലെ ഹോട്ടലിലാണ് സംഭവം. കാമുകിക്കൊപ്പം യുവാവും മുറിയില്‍ ഉണ്ടെന്ന് അറിഞ്ഞ് ഭാര്യയും മകളും ഹോട്ടലില്‍ എത്തുകയായിരുന്നു. ഭര്‍ത്താവിന് വിവാഹേതര ബന്ധം ഉണ്ടെന്ന സംശയത്തിലായിരുന്നു ഭാര്യയുടെയും മകളുടെയും പരിശോധന. കാമുകിക്കൊപ്പം യുവാവിനെ കണ്ട് കുപിതരായ ഭാര്യയും കുടുംബക്കാരും ഭര്‍ത്താവിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി.