എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലിയിൽ ഉരുൾപൊട്ടൽ. വനത്തിനുള്ളിലാണ് ഉരുൾപൊട്ടലുണ്ടായത് എന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. എൻഡിആർഎഫ് സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ജനവാസ മേഖലകളിൽ വെള്ളം കയറിയിട്ടുണ്ട്. കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ തുടരുകയാണ്. മലയോര മേഖലയിൽ അതിശക്തമായ മഴ ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ കോട്ടയം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക