ഡല്‍ഹി: വാക്‌സിന്‍ ലഭ്യതയെക്കുറിച്ച്‌ അറിയാന്‍ ഇനി ഗൂഗിളിന്റെ സഹായം. സെര്‍ച്ച്‌, മാപ്‌സ്, അസിസ്റ്റന്റ് എന്നീ മൂന്ന് സംവിധാനങ്ങള്‍ വഴിയാണ് ഇനി അറിയുക. 13,000 ലൊക്കേഷനുകളിലേക്കുള്ള വാക്‌സിന്‍ ലഭ്യത, അപ്പോയിന്റ്‌മെന്റ് എന്നിവയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ഗൂഗിള്‍ അറിയിച്ചു. കോവിന്‍ അപ്പുകളില്‍ നിന്നുള്ള തത്സമയ ഡാറ്റയാണ് വിവരങ്ങള്‍ നല്‍കുന്നത്.

ഓരോ കേന്ദ്രത്തിലും അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകളുടെ ലഭ്യത, വാക്‌സിനുകളുടെയും ഡോസുകളുടെയും എണ്ണം, വിലനിര്‍ണ്ണയം, ലിങ്ക് എന്നിവയും ബുക്കിംഗിനായി കോവിന്‍ വെബ്‌സൈറ്റും എല്ലാം ഇനി ഗൂഗിളില്‍ ലഭ്യമാക്കും.ഉപയോക്താക്കള്‍ അവരുടെ അടുത്തുള്ള വാക്‌സിന്‍ സെന്ററുകള്‍ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക മേഖലയില്‍ സെര്‍ച്ച്‌ ചെയ്യുമ്ബോള്‍ വിവരങ്ങള്‍ സ്വയമേവ ദൃശ്യമാകും. ഗൂഗിള്‍ സെര്‍ച്ച്‌, മാപ്‌സ്, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയിലുടനീളം ഇംഗ്ലീഷിന് പുറമേ, ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഗുജറാത്തി, മറാത്തി എന്നീ എട്ട് ഇന്ത്യന്‍ ഭാഷകളിലും ഉപയോക്താക്കള്‍ക്ക് സെര്‍ച്ച്‌ ചെയ്യാന്‍ സാധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയിലെ എല്ലാ വാക്‌സിനേഷന്‍ സെന്ററുകളിലേക്കും ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് കോവിന്‍ ടീമുമായി അടുത്ത പങ്കാളിത്തം തുടരുമെന്നും ഗൂഗിള്‍ അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍, ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയവുമായി സഹകരിച്ച്‌ കൊറോണ വാക്‌സിനേഷന്‍ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗില്‍ നല്‍കിതുടങ്ങിയിരുന്നു. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലുടനീളം ആധികാരികവും സമയബന്ധിതവുമായ വിവരങ്ങള്‍ കണ്ടെത്താനും പങ്കിടാനും തങ്ങള്‍ പ്രതിബദ്ധരാണെന്ന് ഗൂഗിള്‍ സെര്‍ച്ച്‌ ഡയറക്ടര്‍ ഹേമ ബുദരാജു പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക