തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഇതുവരെയുള്ള നികുതി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബർ വരെയുള്ള കാലയളവിലെ നികുതിയാണ് ഒഴിവാക്കുന്നത്. സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതു സംബന്ധിച്ച്‌ വിദ്യാഭ്യാസ, ഗതാഗത മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു നിദ്ദേശം ഉയര്‍ന്നുവന്നത്. തുടര്‍ന്ന് മഖ്യമന്ത്രി, ധനമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്‌ട് കാരിയേജുകളുടെ രണ്ടും മൂന്നും പാദത്തിലെ നികുതി അടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. 2021 ഏപ്രില്‍ മുതലുള്ള ആദ്യ പാദത്തിലെ നികുതി പൂര്‍ണമായും ഒഴിവാക്കിയിരുന്നു. കോവിഡ് മഹാമാരി മൂലം വാഹനഗതാഗത രംഗത്തുള്ളവരുടെ സാമ്പത്തിക ബുദ്ധിമുട്ടും തൊഴില്‍ രാഹിത്യവും പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടിയെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക