ദുബായ്: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 86 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡിനെ വെറും 85 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ ഓള്‍ ഔട്ടാക്കി.

19 പന്തുകളില്‍ നിന്ന് 24 റണ്‍സെടുത്ത മന്‍സി, 12 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത ലീസ്‌ക്, 28 പന്തില്‍ 16 റണ്‍സെടുത്ത മക്ലിയോഡ്, 13 പന്തില്‍ 14 റണ്‍സെടുത്ത മാര്‍ക്ക് വാള്‍ട്ട് എന്നിവര്‍ മാത്രമാണ് സ്‌കോട്ടിഷ് നിരയില്‍ രണ്ടക്കം കടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

10.2 ഓവറിലാണ് സ്‌കോട്‌ലന്‍ഡ് 50 കടന്നത്. മക്ലിയോഡും വാട്ടും ചേര്‍ന്ന് ടീം സ്‌കോര്‍ 81-ല്‍ എത്തിച്ചു. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് സ്വന്തമാക്കി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രവിചന്ദ്ര അശ്വിന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക