
എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാടിലെ നഷ്ടം നികത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന വത്തിക്കാന്‍ ഉത്തരവ് നടപ്പിലാക്കുന്നത് താത്കാലികമായി മരവിപ്പിച്ചതായി ബിഷപ്പ് ആന്റണി കരിയില്‍ അറിയിച്ചു. വത്തിക്കാന്‍ ഉത്തരവിനെതിരെ വൈദികര്‍ റിവ്യൂ ഹരജി നല്‍കിയ സാഹചര്യത്തിലാണ് നടപടി. വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘത്തിനാണ് വൈദികര്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
വിവാദ ഭൂമിയിടപാടിലുണ്ടായ നഷ്ടം നികത്താന്‍ കോട്ടപ്പടിയിലെയും ദേവികുളത്തെയും സ്ഥലം വില്‍ക്കാമെന്നായിരുന്നു വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ്. അതിരൂപതയുടെ നഷ്ടം നികത്താന്‍ ഭൂമി വില്‍ക്കാന്‍ അനുവദിക്കരുതെന്നും കാനോനിക സമിതികളെ മരവിപ്പിച്ച് നിര്‍ത്താന്‍ പൗരസ്ത്യ തിരുസംഘത്തിന് അനുമതിയില്ലെന്നുമാണ് വൈദികര്‍ ഹരജിയില്‍ ചൂണ്ടികാണിക്കുന്നത്.