താൻ രാജ്യംവിട്ടെന്ന വാർത്ത നിഷേധിച്ച് മാധ്യമ പ്രവർത്തകൻ മാത്യു സാമുവല്‍. തൻറെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മാത്യു സാമുവല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.’മാധ്യമം’ എന്ന പത്രത്തിനെതിരെയാണ് മാത്യു സാമുവല്‍ രംഗത്തെത്തിയത്.
‘എടാ പൊട്ടൻ സുഡാപ്പി, നിന്നെപ്പോലെ ഭയക്കുന്ന ഒരുത്തൻ അല്ല ഞാൻ, ഞാൻ ഇവിടെയുണ്ട്’ എന്ന തുടക്കത്തോടെയാണ് മാത്യു സാമുവല്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.തന്റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ ഈരാറ്റുപേട്ടയെ മിനി താലിബാൻ എന്ന് പറഞ്ഞതന്റെ പേരിലാണ് മാത്യു സാമുവലിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ ‘മാധ്യമം’ പത്രം മാത്യു സാമുവല്‍ ഇന്ത്യ വിട്ടെന്ന തരത്തില്‍ വാർത്തയും കാർഡും നല്‍കിയിരുന്നു. ഇതിലാണ് ഇപ്പോള്‍ പ്രതികരണവുമായി മാത്യു സാമുവല്‍ രംഗത്തിയിരിക്കുന്നത്.
-->
താൻ ഭയമുള്ള ആളല്ലെന്നും ഇന്ത്യ എന്ന മഹാരാജ്യത്ത് ഉണ്ടെന്നും മാത്യു സാമുവല്‍ പോസ്റ്റില്‍ പറയുന്നു. താൻ എവിടെയുണ്ട് എന്ന് കേരള പോലീസിനോട് ഞാൻ പറഞ്ഞു കഴിഞ്ഞു എന്നും അവർക്ക് എന്നെ എപ്പോള്‍ വേണമെങ്കിലും വിളിക്കാം, അറസ്റ്റ് ചെയ്യാം എന്നും മാത്യു സാമുവല്‍ പറയുന്നു. എൻ്റെ രണ്ടു ഫോണിലും ഞാൻ അവൈലബിള്‍ ആണ് മത തീവ്രവാദി പത്രമേ എന്നും നീ വേറെ ആളിനെ നോക്ക് എന്നും മാത്യു സാമുവല്‍ കുറിച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം
‘എടാ പൊട്ടൻ സുഡാപ്പി, നിന്നെപ്പോലെ ഭയക്കുന്ന ഒരുത്തൻ അല്ല ഞാൻ, ഞാൻ എവിടെയുണ്ട് എന്ന് കേരള പോലീസിനോട് ഞാൻ പറഞ്ഞു കഴിഞ്ഞു, അവർക്ക് എന്നെ എപ്പോള്‍ വേണമെങ്കിലും വിളിക്കാം, അവർക്ക് എന്നെ അറസ്റ്റ് ചെയ്യാം, എന്നെ റിമാൻഡില്‍ ആക്കാം, ഇതേപോലെയുള്ള പല കേസുകള്‍ എനിക്കെതിരെ ഉണ്ട്, അതിലൊരു കേസ് മാത്രമായിട്ട് ഞാൻ ഇതിനെ പരിഗണിക്കുന്നുള്ളൂ, അത് എനിക്ക് കൃത്യമായി നേരിടാൻ അറിയാം. ഞാൻ ഇന്ത്യ എന്ന മഹാരാജ്യത്ത് ഉണ്ട്, എന്റെ രണ്ടു ഫോണിലും ഞാൻ അവൈലബിള്‍ ആണ് മത തീവ്രവാദി പത്രമേ, നീ വേറെ ആളിനെ നോക്ക്. എന്റെ പാസ്പോർട്ട് ഞാൻ പോലീസിന് കൊടുക്കാൻ തയ്യാറാണ്.’
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക