കൊയിലാണ്ടി: ബി.എസ്.എന്‍.എല്ലിനെ മറയാക്കിയുള്ള ഓണ്‍ലൈന്‍ തട്ടിപ്പില്‍ അധ്യാപകന് 33,000 രൂപ നഷ്ടമായി. ചൊവ്വാഴ്ച കൊയിലാണ്ടി ബി.എസ്.എന്‍.എല്‍ ഓഫിസില്‍നിന്ന് സിം വാങ്ങിയതോെടയാണ് സംഭവങ്ങളുടെ തുടക്കം. 15 മിനുട്ടിനു ശേഷം അഡ്രസ് വെരിഫിക്കേഷനു വേണ്ടി ബന്ധപ്പെടാന്‍ നമ്ബറും നല്കി. 20 മിനുട്ടിനു ശേഷം വിളിച്ച് വെരിഫിക്കേഷന് നടത്തി. രണ്ടര മണിക്കൂറിനകം ആക്റ്റീവ് ആകുമെന്നറിയിച്ചു. എന്നാല്‍ 4.15ന് സിം വെരിഫിക്കേഷനുവേണ്ടി ഈ നമ്ബറില്‍ വിളിക്കുക എന്ന മറ്റൊരു സന്ദേശമെത്തി. രണ്ടു തവണ വിളിച്ചെങ്കിലും തിരക്കിലാണ് എന്ന മറുപടിയാണ് ലഭിച്ചത്.
അടുത്ത ദിവസം രാവിലെ പത്തോടെ തിരിച്ചു ഫോണ്‍ വന്നു. ഇംഗ്ലീഷിലായിരുന്നു സംസാരം.
-->
സാങ്കേതിക പ്രശ്നമാണെന്നും കിഡ്സ് സപ്പോര്‍ട്ട് എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് 10 രൂപ പേ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഗ്രാമീണ്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് 10 രൂപ അയച്ചു. അപ്പോള്‍ ശരിയായില്ലെന്നും വേറെ ഏതെങ്കിലും ഡെബിറ്റ് കാര്‍ഡോ, നെറ്റ് ബാങ്കോ ഉപയോഗിച്ച് 10 രൂപ കൂടി നല്കാന് ആവശ്യപ്പെട്ടു. ഇതോടെ സംശയം ഉയര്‍ന്നു. വേറെ ബാങ്ക് അക്കൗണ്ട് ഇല്ലെന്ന് പറഞ്ഞപ്പോള്‍ എസ്.ബി.ഐ കാര്‍ഡ് ഉപയോഗിക്കുന്നുണ്ടല്ലോ എന്നായിരുന്നു മറുപടി. അേപ്പാഴാണ് തട്ടിപ്പിെന്റ ആഴം മനസ്സിലായത്.
നിമിഷങ്ങള്‍ക്കകം മൂന്നു ഘട്ടങ്ങളായി 20,000, 10,000, 3000 എന്നിങ്ങനെ തുക അക്കൗണ്ടിങ്ങില്നിന്നു നഷ്ടമായി. 248 രൂപ മാത്രം അക്കൗണ്ടില്‍ ബാക്കി വെച്ചു. സ്ക്രീന്‍ ഷെയറിെന്റ ആപ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക