കുണ്ടറയില്‍ യുവതിയെ അപമാനിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ എന്‍.സി.പി മുന്‍ സംസ്ഥാന നേതാവ് ജി പത്മാകരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്കെതിരായ പരാതി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്നും ഇതന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. ഇ മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്.

പരാതിക്കാരി വിരോധം ഉള്ളവര്‍ക്കെതിരെ സമാനപരാതി മുന്‍പും നല്‍കിയിട്ടുണ്ട്. പരാതിക്കാരിയെ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ല. തന്നോടുള്ള രാഷ്ട്രീയ വിരോധം കാരണമാണ് അടിസ്ഥാനവിരുദ്ധമായ പരാതി നല്‍കിയത്. തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്, പോളിഗ്രാഫ് തുടങ്ങി ഏതു പരിശോധനയ്ക്കും തയാറാണെന്നും ജി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഫോണ്‍ വിളി വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് എന്‍.സി.പി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെയാകാം ഗൂഢാലോചനയെന്ന സംശയം പ്രകടിപ്പിക്കുന്നതാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജിന്‍റെ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിനും ശിപാര്‍ശയുണ്ട്.

കൊല്ലത്തെ നേതാക്കള്‍ ഉള്‍പ്പെട്ട പ്രശ്നപരിഹാരത്തിന് മന്ത്രിയെ ചുമതലപ്പെടുത്തിയതും മന്ത്രിയുടെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതും ഗൂഢാലോചനയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ആരോപണ വിധേയരായ പത്മാകരനെയും രാജീവിനെയും പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് നടപടി. യുവതിയെ അപകീര്‍ത്തിപ്പെടുത്താന്‍ വാട്സ്‌ആപ്പ് പ്രചരണം നടത്തിയെന്ന ആരോപണത്തില്‍ കഴമ്ബുണ്ടെന്നും അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക