കൊ​യി​ലാ​ണ്ടി: ബി.​എ​സ്.​എ​ന്‍.​എ​ല്ലി​നെ മ​റ​യാ​ക്കി​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ല്‍ അ​ധ്യാ​പ​ക​ന്​ 33,000 രൂ​പ ന​ഷ്​​ട​മാ​യി. ചൊ​വ്വാ​ഴ്ച കൊ​യി​ലാ​ണ്ടി ബി.​എ​സ്.​എ​ന്‍.​എ​ല്‍ ഓ​ഫി​സി​ല്‍​നി​ന്ന് സിം ​വാ​ങ്ങി​യ​തോ​െ​ട​യാ​ണ്​ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. 15 മി​നു​ട്ടി​നു ശേ​ഷം അ​ഡ്ര​സ്​ വെ​രി​ഫി​ക്കേ​ഷ​നു വേ​ണ്ടി ബ​ന്ധ​പ്പെ​ടാ​ന്‍ ന​മ്ബ​റും ന​ല്‍​കി. 20 മി​നു​ട്ടി​നു ശേ​ഷം വി​ളി​ച്ച്‌ വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തി. ര​ണ്ട​ര മ​ണി​ക്കൂ​റി​ന​കം ആ​ക്റ്റീ​വ് ആ​കു​മെ​ന്ന​റി​യി​ച്ചു. എ​ന്നാ​ല്‍ 4.15ന് ​സിം വെ​രി​ഫി​ക്കേ​ഷ​നു​വേ​ണ്ടി ഈ ​ന​മ്ബ​റി​ല്‍ വി​ളി​ക്കു​ക എ​ന്ന മ​റ്റൊ​രു സ​ന്ദേ​ശ​മെ​ത്തി. ര​ണ്ടു ത​വ​ണ വി​ളി​ച്ചെ​ങ്കി​ലും തി​ര​ക്കി​ലാ​ണ് എ​ന്ന മ​റു​പ​ടി​യാ​ണ്​ ല​ഭി​ച്ച​ത്.

അ​ടു​ത്ത ദി​വ​സം രാ​വി​ലെ പ​ത്തോ​ടെ തി​രി​ച്ചു ഫോ​ണ്‍ വ​ന്നു. ഇം​ഗ്ലീ​ഷി​ലാ​യി​രു​ന്നു സം​സാ​രം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാ​ങ്കേ​തി​ക പ്ര​ശ്ന​മാ​ണെ​ന്നും കി​ഡ്സ് സ​പ്പോ​ര്‍​ട്ട് എ​ന്ന ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. പി​ന്നീ​ട് 10 രൂ​പ പേ ​ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രാ​മീ​ണ്‍ ബാ​ങ്ക് ഡെ​ബി​റ്റ് കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച്‌ 10 രൂ​പ അ​യ​ച്ചു. അ​പ്പോ​ള്‍ ശ​രി​യാ​യി​ല്ലെ​ന്നും വേ​റെ ഏ​തെ​ങ്കി​ലും ഡെ​ബി​റ്റ് കാ​ര്‍​ഡോ, നെ​റ്റ് ബാ​ങ്കോ ഉ​പ​യോ​ഗി​ച്ച്‌ 10 രൂ​പ കൂ​ടി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ സം​ശ​യം ഉ​യ​ര്‍​ന്നു. വേ​റെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ എ​സ്.​ബി.​ഐ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട​ല്ലോ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. അ​േ​പ്പാ​ഴാ​ണ് ത​ട്ടി​പ്പി​‍െന്‍റ ആ​ഴം മ​ന​സ്സി​ലാ​യ​ത്.

നി​മി​ഷ​ങ്ങ​ള്‍​ക്ക​കം മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യി 20,000, 10,000, 3000 എ​ന്നി​ങ്ങ​നെ തു​ക അ​ക്കൗ​ണ്ടി​ങ്ങി​ല്‍​നി​ന്നു ന​ഷ്​​ട​മാ​യി. 248 രൂ​പ മാ​ത്രം അ​ക്കൗ​ണ്ടി​ല്‍ ബാ​ക്കി വെ​ച്ചു. സ്ക്രീ​ന്‍ ഷെ​യ​റി​‍െന്‍റ ആ​പ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക