
കോഴിക്കോട് നിന്ന് 15 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ രണ്ടു യുവതികള്‍ കാസർഗോഡ് പിടിയില്‍. കോഴിക്കോട് നല്ലളം പോലീസ് രജിസ്റ്റർ ചെയ് കേസിലെ പ്രതികളാണ് പോലീസിന്റെ സമർത്ഥമായ ഇടപെടലിലൂടെ പിടിയിലായത്.കോഴിക്കോട്ടെ സ്വർണ്ണാഭരണ നിർമ്മാതാവില്‍ നിന്നു തട്ടിയെടുത്ത 150 ഗ്രാം സ്വർണ്ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയിലാണ് രണ്ടു യുവതികളെ ഹോസ്ദുർഗ് പോലീസ് സാഹസികമായി പിടികൂടിയത്.
മുംബൈ ജോഗേഷ് വാരി സമർത്ഥ് നഗറിലെ ശ്രദ്ധ രമേശ് എന്ന ഫിർദ്ധ, മുംബൈ വാദറ, രഞ്ജുഗന്ധ് നഗറിലെ സല്‍മാഖാദർ ഖാൻ എന്നിവരാണ് പിടിയിലായത്. സ്ഥാപന ഉടമ വടകര സ്വദേശി സുരേഷ് ബാബുവിൻ്റെ പരാതിയില്‍ കോഴിക്കോട് നല്ലളം പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതികളാണ് ഇരുവരും.കോഴിക്കോട് ചെറുവണ്ണൂർ ശാരദാമന്ദിരത്ത് നിന്ന് റഹ്‌മാൻ ബസാറിലേക്ക് പോകുന്ന വഴിയിലെ ആഭരണ നിർമ്മാണശാലയുടെ വാടക വീട്ടില്‍ വെച്ച് ഇന്നലെയാണ് യുവതികള്‍ സ്വർണാഭരണങ്ങള്‍ കൈക്കലാക്കിയത്.