സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്ബൻ രണ്ടാം ഷെഡ്യൂള്‍ ഈ മാസം അവസാനം ഈരാറ്റുപേട്ടയില്‍ ആരംഭിക്കും. സുരേഷ് ഗോപി, ഇന്ദ്രജിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഷെഡ്യൂളില്‍ പങ്കെടുക്കും. ഡിസംബറില്‍ തിരുവനന്തപുരത്തായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. 14 ദിവസമായിരുന്നു ആദ്യ ഷെഡ്യൂള്‍.
രണ്ടാമത്തെ ഷെഡ്യൂളാണ് പാല, ഈരാറ്റുപേട്ട ഭാഗങ്ങളില്‍ നടക്കുക. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്ബൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. കേന്ദ്രമന്ത്രിയായതിനുശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ്. 90ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്.
-->
ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയായിരിക്കും നായിക. വിജയരാഘവൻ, ലാലു അലക്സ്, ചെമ്ബൻ വിനോദ്, ജോണി ആന്റണി, ബിജു പപ്പൻ എന്നിവരാണ് മറ്റു താരങ്ങള്‍.ഇടവേളയ്ക്കുശേഷം മേഘ്ന രാജ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട് മാത്യൂസ് തോമസ്. ഷിബിൻ ഫ്രാൻസിസ് രചന നിർവഹിക്കുന്നു.
സി.ഐ.എ, അണ്ടർവേള്‍ഡ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഷിബിൻ ഫ്രാൻസിസ്. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.കൊച്ചി, ഹോംങ്കോങ്ങ് എന്നിവിടങ്ങളും ലൊക്കേഷനാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക