
ഡൽഹിക്കെതിരെ മുംബൈ ജയിച്ചപ്പോൾ അത് ഏറെ ആഘോഷമാക്കിയത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. മറ്റൊന്നും കൊണ്ടല്ല മുംബൈയുടെ ജയം ബാംഗ്ലൂരിനെ പ്ലേഓഫിൽ എത്തിച്ചിരിക്കുകയാണ്. മുംബൈയുടെ വിജയത്തിന് പിന്നാലെ നന്ദി പറഞ്ഞ് കോഹ്ലിയുടെ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുംബൈ – ഡൽഹി മത്സരം ആർസിബി താരങ്ങൾ തത്സമയം കാണുന്നതിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.
ആർസിബി താരങ്ങൾ മുഴുവനും ബിഗ് സ്ക്രീനിൽ മത്സരം വീക്ഷിക്കുന്നത് ഒഫീഷ്യൽ പേജിൽ പുറത്തുവിട്ട വീഡിയോയിൽ കാണാം. ഡൽഹിയുടെ ഓരോ വിക്കറ്റ് വീഴ്ചയിലും വളരെ ആവേശത്തോടെ ആഘോഷിക്കുന്ന കോഹ്ലി വീഡിയോയിൽ ശ്രേദ്ധേയമായി. ടിം ഡേവിഡിന്റെ അവസാന വെടിക്കെട്ടും ആർസിബി താരങ്ങൾ ആവേശത്തോടെയാണ് കണ്ടത്. വിജയത്തിന് പിന്നാലെ തുള്ളിച്ചാടി ആഘോഷിക്കുകയായിരുന്നു. ഒപ്പം വിജയത്തിൽ നിർണായകമായ ടിം ഡേവിഡിനായി ആർപ്പുവിളിയും നടന്നു.
തോല്‍വിയോടെ ഡല്‍ഹി പ്ലേഓഫ് കാണാതെ പുറത്തായി. ഇതോടെ ബാംഗ്ലൂര്‍ പ്ലേഓഫിലെത്തി. ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ലക്‌നൗ സൂപ്പര്‍ ജെയിന്റ്‌സ് എന്നിവരാണ് പ്ലേഓഫിലെത്തിയ മറ്റു ടീമുകള്‍. 160 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് ഇഷാന്‍ കിഷന്‍ (48) മികച്ച തുടക്കം നല്‍കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ട് റണ്‍സിന് പുറത്തായതൊഴിച്ചാല്‍ പിന്നീട് വന്നവരെല്ലാം ടീമിനായി പൊരുതി. ബ്രെവിസ് (37), ടിം ഡേവിഡ് (34) തിലക് വര്‍മ 21 റണ്‍സും നേടി.