വയറുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മൂന്നുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. കാലിച്ചാനടുക്കം കെ പി ഹൗസില്‍ സിദ്ദീഖിന്റെ ഭാര്യ കെ പി ഫൗസിയ (36) ആണ് മരിച്ചത്.
രക്തസ്രാവത്തെ തുടര്‍ന്ന് ഫൗസിയയെ കാഞ്ഞങ്ങാട്ടെ രണ്ട് ആശുപത്രിയില്‍ കാണിച്ചിരുന്നു. പിന്നീട് വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു. ഇതിനുശേഷം വയറുവേദനയും ശ്വാസതടസവും കാരണം ഫൗസിയയെ കാഞ്ഞങ്ങാട്ടെ മൂന്നാമത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
-->
ഇവിടെ നടത്തിയ പരിശോധനയില്‍ കുഞ്ഞിന് സ്ഥാനചലനം സംഭവിച്ചതായും ഉടന്‍ തന്നെ മംഗലൂരൂവിലെ ആശുപത്രിയിലേക്ക് മാറ്റാനും അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകീട്ടോടെ മംഗലൂരൂവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
അനക്കമില്ലാത്തതിനെ തുടര്‍ന്ന് ഉപ്പളയിലെ താലൂക് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. കാലിച്ചാനടുക്കത്ത് പുതിയ വീട് കെട്ടാന്‍ കുടുംബം തറയെടുത്തിരുന്നു. പുതിയ വീട്ടിലേക്ക് താമസം മാറുകയെന്നത് ഫൗസിയയുടെ സ്വപ്‌നം ആയിരുന്നു. ഇത് ബാക്കിവെച്ചാണ് യുവതി യാത്രയായത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക