![](https://keralaspeaks.news/wp-content/uploads/2021/08/n308422572750e5097aa2588c8b0d5925a691bfa59fb8b3668e5bcc1efe44de050711510bd.jpg)
കൊച്ചി : മുന്തിയ ഇനം ലഹരിമരുന്നായ എംഡിഎംഎ, എല്‍എസ്ഡി, ലഹരി ഗുളികകള്‍ എന്നിവയുമായി ഒരു സ്ത്രീ ഉള്‍പ്പെടെ 5 പേരെ പിടികൂടി.കൊച്ചിയില്‍ കസ്റ്റംസ് പ്രിവന്റിന്റെയും സ്റ്റേറ്റ് എക്സൈസ് സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെയും സംയുക്ത പരിശോധനയില്‍ ലഹരി മരുന്നുകള്‍ പിടികൂടിയത്.
ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ലഹരി മരുന്ന് ഉപയോഗവും വിതരണവും. പ്രതികള്‍ ചെന്നൈയില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചിരുന്നത് വന്‍ ലഹരിമരുന്ന് ശേഖരമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. നാല് കിലോ എംഡിഎംഎ വില്പന നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. ഇവരില്‍ നിന്നും ലഹരി മരുന്നു വാങ്ങിയവരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവും.അതേസമയം, കൊച്ചിയില്‍ ലഹരി മരുന്നുകള്‍ പിടികൂടാന്‍ പൊലീസ് പരിശോധന ശക്തമാക്കിയെന്ന് ഡിസിപി ഐശ്വര്യ ഡോഗ്റേ പറഞ്ഞു.