IndiaNews

ബംഗളൂരുവിൽ ബോയ്ഫ്രണ്ടിനെ വാടകയ്ക്ക് എടുക്കാം; മണിക്കൂറിനു 380 രൂപ നിരക്ക്: വാലന്റൈൻസ് ഡേയിൽ നഗരത്തിൽ പ്രത്യക്ഷപ്പെട്ട പരസ്യങ്ങൾ ശ്രദ്ധയാകർഷിക്കുന്നു

ജപ്പാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കുടുംബാംഗങ്ങളെ വാടയ്ക്ക് എടുക്കാനാകുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു ഇന്ത്യയില്‍ ഇങ്ങനെയൊരു സംഭവം നടക്കുമോ?വ്യത്യസ്തമായ ഒരു പരസ്യമാണ് വാലന്റൈന്‍സ് ദിനത്തില്‍ ചര്‍ച്ചയായിരിക്കുന്നത്.

ആണ്‍സുഹൃത്തിനെ വേണ്ടവര്‍ക്ക് വെറും 389 രൂപ നല്‍കി വാടകയ്ക്ക് എടുക്കാമെന്നാണ് പരസ്യം. ബെംഗളൂരു നഗരത്തിലാണ് പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.ജയനഗര്‍, ബനശങ്കരി, ബിഡിഎ കോംപ്ലക്‌സ് തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നിരവധി പേര്‍ പോസ്റ്ററിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

നഗരത്തിന്റെ സംസ്‌കാരത്തിന് വിരുദ്ധമാണ് ഇതെന്നും പരസ്യം പതിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.ഇതാദ്യമായല്ല ഇന്ത്യയില്‍ ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. 2018ല്‍, റെന്റ് എ ബോയ്ഫ്രണ്ട് എന്ന ആപ്പ് മുംബൈ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ പ്രചാരം നേടിയിരുന്നു. 2022ലും വിവിധയിടങ്ങളില്‍ ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button