ജോലി വാങ്ങി നല്‍കിയ ഭർത്താവിനെ ഭാര്യ ഉപേക്ഷിച്ചു പോയതോടെ പുറത്ത് എത്തിയത് വൻ ജോലിത്തട്ടിപ്പ്. രാജസ്ഥാനിലാണ് സംഭവം.കോട്ട സ്വദേശിയായ മനീഷ് മീണ ഭാര്യ ആശ തന്നെ ഉപേക്ഷിച്ചു പോയതിന്റെ ദേഷ്യത്തില്‍ നല്‍കിയ പരാതിയിലൂടെയാണ് വലിയ ജോലിത്തട്ടിപ്പ് ഇപ്പോള്‍ വെളിയില്‍ ആയത്.
തട്ടിപ്പിലൂടെയാണ് ഭാര്യക്ക് ജോലി കിട്ടിയതെന്നും ഇതിനായി തന്റെ കൃഷിഭൂമി പണയപ്പെടുത്തിയാണ് പണം നല്‍കിയതെന്നും മനീഷ് വെളിപ്പെടുത്തി. 15 ലക്ഷം രൂപ ചിലവായതായും ഭർത്താവ് അവകാശപ്പെട്ടു. ആശയ്ക്ക് പകരം മറ്റൊരാളാണ് പരീക്ഷയെഴുതിയതെന്നും ഇയാള്‍ ആരോപിച്ചു.
-->
ജോലി ലഭിച്ച് അഞ്ച് മാസത്തിന് ശേഷം ആശ ഭർത്താവിനെ ജോലിയില്ലാത്തവനെന്നാരോപിച്ച് ഉപേക്ഷിക്കുകയായിരുന്നു. വ്യക്തിപരമായും സാമ്ബത്തികമായും വഞ്ചിക്കപ്പെട്ടതായി തോന്നിയ മനീഷ് തന്റെ പരാതികള്‍ അധികാരികളെ അറിയിച്ചു. മനീഷിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍, വെസ്റ്റ് സെൻട്രല്‍ റെയില്‍വേ (ഡബ്ല്യുസിആർ) വിജിലൻസ് വകുപ്പ് അന്വേഷണം ആരംഭിച്ചു, ഇത് ഒടുവില്‍ കഴിഞ്ഞ വെള്ളിയാഴ്ച സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കേസ് രജിസ്റ്റർ ചെയ്യാൻ കാരണമായി.
സംഭവത്തില്‍ എഫ്‌ഐആറില്‍ ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ ലക്ഷ്മി മീണ, റെയില്‍വേ പോയിന്റ് വുമണ്‍ ആശ മീണ (മനീഷിന്റെ ഭാര്യ), തിരിച്ചറിയാത്ത 2 റെയില്‍വേ ഉദ്യോഗസ്ഥർ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക